ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും പ്രകാശ് രാജ്. താൻ ഹിന്ദുവിനെതിരല്ല. എന്നാൽ മോദിക്കും അമിത് ഷായ്ക്കും ആനന്ദ് കുമാർ ഹെഗ്ഡക്കുമെതിരാണെന്ന് പ്രകാശ്രാജ് പറഞ്ഞു. താൻ ഹിന്ദുവിനെതിരാണെന്നാണ് മോദിയും കൂട്ടരും പറയുന്നത്. തെൻറ അഭിപ്രായത്തിൽ മോദിയും അമിത് ഷായും ഹിന്ദുക്കളല്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് പ്രധാനമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്.
ഒരു മതത്തെ ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാക്കാനാണ് ഹെഗ്ഡ്ഡ ശ്രമിക്കുന്നത്. കൊലപാതകത്തെ പിന്തുണക്കുന്നവർ ഹിന്ദുക്കളല്ല. ഒരു മതത്തെ ഇല്ലാതാക്കണമെന്ന് കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും പറയുേമ്പാൾ അതിനെതിരായ പ്രതികരിക്കാൻ പ്രധാനമന്ത്രി തയാറാവുന്നില്ല. ഇത്തരം പ്രസ്താവനകൾക്കെതിരെ മോദി രംഗത്ത് വരാത്തിടത്തോളം അദ്ദേഹം ഹിന്ദുവല്ലെന്നും പ്രകാശ് രാജ് പറഞ്ഞു
പത്മാവദ് സിനിമക്കെതിരായ വിലക്കിനെയും പ്രകാശ് രാജ് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. നിയമം പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനങ്ങളിലെ സർക്കാറുകൾ രാജിവെച്ച് പോകുന്നതാണ് നല്ലത്. പത്മാവദ് സിനിമക്കെതിരെ പ്രക്ഷോഭം നടത്തുന്നവരെ സംരക്ഷിക്കുകയാണ് പല സർക്കാറുകളും. ഇത് ആവിഷ്കാര സ്വാതന്ത്രത്തിനെതിരായ ആക്രമണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.