ഗൗതമിക്ക് സുഖവും ആശ്വാസവും നൽകുന്ന ഏതു കാര്യത്തിലും താൻ സന്തോഷവാനാണെന്ന് നടൻ കമൽ ഹാസൻ. കമൽ-ഗൗതമി വേർപിരിയുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ വികാരങ്ങൾക്ക് അവിടെ ഒരുവിലയുമില്ല. ഗൗതമിയും മകളും സന്തോഷവതികളായിരിക്കുക. അവർക്ക് ജീവിതത്തിലെ എല്ലാ ആശംസകളും നേരുന്നു. എന്ത് ആവശ്യങ്ങൾക്കും അവർക്കൊപ്പം ഏതു സമയത്തും താൻ ഉണ്ടാകുമെന്നും കമൽഹാസൻ പറഞ്ഞു.
ശ്രുതി, അക്ഷര, സുബ്ബുലക്ഷ്മി ഈ മൂന്നുമക്കളാൽ അനുഗ്രഹീതനാണ് ഞാൻ. ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യമുള്ള അച്ഛൻ താനാണെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് കമൽ ഹാസനുമായുള്ള 13 വർഷത്തെ ദാമ്പത്യജീവിതത്തിൽ നിന്നും വേർപിരിയുകയാണെന്ന് ഗൗതമി വ്യക്തമാക്കിയത്. വളരെ മുെമ്പടുത്ത തീരുമാനമാണിതെന്നും ഹൃദയഭേദകമായ സത്യത്തെ ഉൾക്കൊള്ളാൻ രണ്ടുവർഷത്തിലേറെ വേണ്ടിവന്നുവെന്നും ഗൗതമി തെൻറ േബളാഗിലൂടെയാണ് അറിയിച്ചത്. ജീവിതവും തീരുമാനങ്ങളും (ലൈഫ് ആൻറ് ഡിസിഷൻസ്) എന്ന തലക്കെട്ടോടെയാണ് താരം ആരാധകരെ ഞെട്ടിച്ച ആ വാർത്ത പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.