ജയ്പുർ: ബോളിവുഡ് നടൻ ഇർഫാൻ ഖാെൻറ മാതാവ് സഈദ ബീഗം അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ മൂലം ഏറെ നാളായി കിടപ്പിലായിരുന്നെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
ജയ്പൂരിലെ ബെനിവൽ കാന്ത കൃഷ്ണ കോളനിയിലെ വസതിയിലാ യിരുന്നു കവയത്രി കൂടിയായ സഈദ ബീഗം താമസിച്ചിരുന്നത്. മുംബൈയിൽ കഴിയുന്ന ഇർഫാൻ ഖാന് ലോക്ഡൗൺ ആയതിനാൽ ഖബറടക്കത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. വീഡിയോ കോൺഫറൻസിങ് വഴിയാണ് അദ്ദേഹം ചടങ്ങുകൾ വീക്ഷിച്ചത്.
ശനിയാഴ്ച രാവിലെ സഈദ ബീഗത്തിെൻറ ആരോഗ്യനില വഷളാവുകയായിരുന്നെന്ന് ഇർഫാെൻറ സഹോദരങ്ങളായ സൽമാനും ഇമ്രാനും പറഞ്ഞു. സ്വാതന്ത്യലബ്ധിക്ക് മുമ്പുള്ള കാലഘട്ടത്തിൽ രാജസ്ഥാനിലെ ഏക മുസ്ലിം പ്രദേശമായിരുന്ന ടോങ്കിലെ നവാബ് കുടുംബത്തിലെ അംഗമായിരുന്നു സഈദ ബീഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.