ചെന്നൈ: റിലീസിന് പിന്നാലെ രജനീകാന്ത് ചിത്രം കാലയുടെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍. പുലര്‍ച്ചെ 5.28നാണ് ചിത്രം അപ്‍ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റ് വഴിയാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പുറത്തായത്.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള രജനിയുടെ ആദ്യ ചിത്രമാണിത്. തമിഴ്നാട്ടിൽ മാത്രം 700 തിയറ്ററുകളിലാണ് ചിത്രത്തിന്‍റെ റിലീസ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ധനുഷാണ്.
തുത്തുക്കുടിയിൽ വെടിവെപ്പിലേക്ക് നയിച്ചത് സമരത്തിൽ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണെന്ന രജനീകാന്തിന്‍റെ വിവാദ നിലപാടുകൾ സിനിമയെ ദോഷകരമായി ബാധിച്ചേക്കും. പതിവിൽ നിന്ന് വിപരീതമായി ടിക്കറ്റ് വിൽപനയും മന്ദഗതിയിലാണ്.
കർണാടയിൽ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കാല റിലീസ് ചെയ്യുന്ന തിയറ്ററുകൾക്ക് പൊലീസ് സുരക്ഷ നൽകുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.