സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ പുതിയ ചിത്രം 'കാല'യുടെ ടീസർ യൂട്യൂബിൽ ട്രെൻഡിങ് ആയി ഒന്നാം സ്ഥാനത്തെത്തി നിൽക്കുകയാണ്. അതേസമയം, ടീസറിന് ലഭിച്ച ഡിസ് ലൈകുകളും ചർച്ചയാകുന്നു. 33000 ഡിസ് ലൈകുകളോടൊപ്പം 274000 ലൈകുകളും ടീസറിന് ലഭിച്ചു. 54 ലക്ഷത്തിന് മുകളിൽ കാണികളും ടീസർ കണ്ടു കഴിഞ്ഞു.
ടീസറിന് ലഭിക്കുന്ന ഡിസ് ലൈകുകളെല്ലാം ജാതീയത ഇപ്പോഴും നിലനിൽക്കുന്നതിന്‍റെ തെളിവാണെന്നും അംബേദ്ക്കറുടെ ആശയങ്ങള്‍ പിന്‍പറ്റുന്ന താഴ്ന്ന ജാതിക്കാരനായ സംവിധായകന്‍ പാ രഞ്ജിത്ത് ചെയ്യുന്ന ചിത്രമായതിനാലാണ് ഇതെന്നും ചൂണ്ടിക്കാട്ടി ചിലർ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നു.
കബാലിയെ പോലെ കാലയും ദലിത് രാഷ്ട്രീയം പ്രമേയമായിട്ടാണ് വരുന്നത്. കറുപ്പ് ഷര്‍ട്ടും കറുപ്പ് മുണ്ടുമാണ് കരികാലന്‍റെ വേഷം. വെളുത്ത വസ്ത്രം ധരിച്ച നാന പടേക്കറിന്‍റെ കഥാപാത്രം പറയുന്നത് തനിക്ക് ഈ രാജ്യം വൃത്തിയും ശുദ്ധിയുമുള്ളതാക്കണമെന്നാണ്. കറുപ്പ് തൊഴിലാളിവര്‍ഗത്തിന്‍റെ നിറമാണ്. എന്‍റെ കോളനിയില്‍ വന്ന് നോക്ക് ചെളിയും പൊടിയുമെല്ലാം മഴവില്ല് പോലെ കാണാമെന്നാണ് ഇതിന് കാലയുടെ മറുപടി.
ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, സമുദ്രകനി, പങ്കജ് ത്രിപതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വണ്ടർബാർ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് ആണ് നിർമാണം. കരികാലൻ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ബോംബൈ അധോലോക നായകന്‍റെ കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ചിത്രം ഹാജി മസ്താന്‍റെ ജീവിതമാണെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങൾ ഉണ്ടായെങ്കിലും അണിയറ പ്രവർത്തകർ അക്കാര്യം നിഷേധിക്കുകയായിരുന്നു.
സംഗീതം സന്തോഷ് നാരായണൻ, എഡിറ്റിങ് ശ്രീകർ പ്രസാദ്. സ്റ്റണ്ട് ദിലിപ് സുബ്രഹ്മണ്യൻ. ഏപ്രിൽ 27നു ചിത്രം റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.