‘ഇന്ത്യൻ 2’ അവസാന ചിത്രമായേക്കാം; വിരമിക്കൽ പ്രഖ്യാപിച്ച് കമൽ ഹാസൻ

സിനിമാ ജീവിതത്തിൽ വിരമിക്കൽ പ്രഖ്യാപിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഇന്ത്യൻ 2’ തന്‍റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായേക്കാമെന്നും കമൽ കൂട്ടിച്ചേർത്തു.

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകുന്നതിന്‍റെ ഭാഗമായാണ് സിനിമ അഭിനയം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പാര്‍ലമ​​െൻറ്​ തെരഞ്ഞെടുപ്പിൽ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കും. ഇപ്പോള്‍ ഉണ്ടായിട്ടുള്ള ‘മീടു’ കാമ്പയിന്‍ ശുഭസൂചകമാണ്. എന്നാല്‍, ഇത് അതീവ ശ്രദ്ധയോടു കൂടിയേ ഉപയോഗിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പിനുശേഷം മതേതര സർക്കാർ അധികാരത്തില്‍ വരും. മതേതര സര്‍ക്കാറിനെ ത​​​െൻറ പാര്‍ട്ടി പിന്തുണക്കുമെന്നും കമൽ വ്യക്തമാക്കി.

ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 കഴിഞ്ഞ വർഷമാണ് പ്രഖ്യാപിച്ചത്. ചിത്രത്തിൽ കാജൽ അഗർവാളാണ് നായിക. 22 വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുന്നത്.

Tags:    
News Summary - Kamal Haasan to QUIT films after completing Shankar's Indian 2-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.