ചെന്നൈ: 75ാം പിറന്നാൾ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസയുമായി നടൻ കമൽഹാസൻ. രക്തക്കറയുള്ള ഷർട്ടുമായി പിണറായി വിജയൻ അടിയന്തരാവസ്ഥക്കാലത്ത് നിയമസഭയിൽ നടത്തിയ പ്രസംഗം അനുസ്മരിച്ചാണ് കമലിൻെറ ആശംസ.
Then, he created a storm by talking with a bloodstained shirt. Now, he has made his state the object of adulation in the country. The CM of Kerala emphasised our bond, calling us brothers, keeping the borders open. Our Heartfelt birthday wishes to our comrade @vijayanpinarayi
— Kamal Haasan (@ikamalhaasan) May 24, 2020
അന്ന് രക്തക്കറയുള്ള ഷർട്ടുമായി സംസാരിച്ച് അദ്ദേഹം കൊടുങ്കാറ്റുയർത്തി. ഇപ്പോൾ രാജ്യത്തിന് മുന്നിൽ അദ്ദേഹം കേരളത്തിൻെറ അഭിമാനമുയർത്തി. അതിർത്തികൾ തുറന്നിട്ടും ഞങ്ങളെ സഹോദരങ്ങൾ എന്നു വിളിച്ചും ഞങ്ങളുമായുള്ള ആത്മബന്ധം അദ്ദേഹം ഊട്ടിയുറപ്പിച്ചു. പിണറായി വിജയന് ജന്മദിനാശംസകൾ കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.