തിരുവനന്തപുരം: ഏറെക്കാലമായുള്ള സൗഹൃദത്തിെൻറ ഓർമപ്പൂക്കളുമായി ക്ലിഫ് ഹൗസിലേക്ക് ഉലകനായകൻ എത്തി. സ്വകാര്യചാനലിന് വേണ്ടിയുള്ള പരിപാടിയുമായി ബന്ധപ്പെട്ടാണ് നടൻ കമൽഹാസൻ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയെൻറ ഔദ്യോഗിക വസതിയിലെത്തിയത്. പിണറായി വിജയനും കുടുംബാംഗങ്ങളും ചേർന്ന് റോസാപ്പൂവ് നൽകി കമൽഹാസനെ സ്വീകരിച്ചു.
പിണറായി വിജയന് തെൻറ ഹീറോയാണെന്നും അദ്ദേഹത്തിെൻറ രാഷ്ട്രീയ ജീവിതത്തിൽനിന്ന് ഏറെ പഠിക്കാനും മനസ്സിലാക്കാനുമുണ്ടെന്നും കമൽഹാസൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുമായി രാഷ്ട്രീയമാണ് സംസാരിച്ചത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അദ്ദേഹത്തിൽനിന്ന് ഉപദേശം തേടി. തെൻറ നിറം കാവിയല്ല. ബി.ജെ.പിയുമായി ചേരുന്നത് ആലോചിച്ചിട്ടില്ല. ഇടതുപക്ഷത്തേക്കാണോയെന്ന ചോദ്യത്തിന്, അതെല്ലാം ആലോചിച്ചു പ്രഖ്യാപിക്കുമെന്നായിരുന്നു മറുപടി.
തമിഴ്നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഗവർണർ ഇടപെടണമെന്നാണ് തെൻറ അഭിപ്രായമെന്നും കമൽ പറഞ്ഞു. കമൽഹാസനുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് പിന്നീട് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിട്ടു. ‘അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട്. തിരുവനന്തപുരത്തു വരുമ്പോഴൊക്കെ കാണാറുണ്ട്. താൻ മുഖ്യമന്ത്രിയായശേഷം ആദ്യമായാണു കാണുന്നത്.
സൗഹൃദ സന്ദർശനമായിരുെന്നങ്കിലും സംഭാഷണത്തിൽ രാഷ്ട്രീയവും കടന്നുവന്നു. പൊതുവിൽ ദക്ഷിണേന്ത്യയിലെയും പ്രത്യേകിച്ച് തമിഴ്നാട്ടിലെയും രാഷ്ട്രീയ കാര്യങ്ങളാണു സംസാരിച്ചതെന്നും’ പിണറായി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കുടുംബവുമൊത്ത് ഓണസ്സദ്യയും കഴിച്ചാണ് കമൽഹാസൻ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.