ടോർച്ച്​ ലൈറ്റിനെ കുറിച്ചല്ല, സാധാരണക്കാരുടെ ജീവിതത്തെ കുറിച്ച്​ സംസാരിക്കൂ; മോദിയോട്​ കമല്‍ഹാസന്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദിയാ ജലാവോ ക്യാംപയിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. പ്രധാനമന്ത്രിയുടെ വിഡിയോ അഭിസംബോധന തന്നെ നിരാശപ്പെടുത്തിയെന്നും അതിൽ കോവിഡ്​ മ ഹാമാരി മൂലമുണ്ടായ​ സാമ്പത്തിക പ്രതിസന്ധി, സ്വയം രക്ഷാ ഉപകരണങ്ങളുടെ കുറവ്​ എന്നീ പ്രധാന പ്രശ്​നങ്ങളെ കുറിച്ച് ​ യാതൊന്നും സംസാരിച്ചില്ലെന്നും കമൽ കുറ്റപ്പെടുത്തി.

മോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ മുൻപ്​ പിന്തുണച ്ചിരുന്ന കമൽ പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ ഒരുപാട്​ പ്രതീക്ഷച്ചിരുന്നുവെന്നും പറഞ്ഞു. ദീപം കത്തിക്കുന്നതിന് പകരം പി.പി.ഇ കിറ്റുകളുടെ കുറവും, പാവപ്പെട്ടവര്‍ക്കായുള്ള ക്ഷേമ പദ്ധതികളും പോലുള്ള പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്​ വേണ്ടതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

ദിയ ജലാവോ ക്യാംപെയിനി​​െൻറ ഭാഗമായി വീടുകളിലെ ലൈറ്റുകളെല്ലാം അണച്ച്​ ഏപ്രിൽ അഞ്ചാം തീയതി രാത്രി ഒമ്പത്​ മണിക്ക്​ മെഴുകുതിരികളോ, ടോർച്ച്​ ലൈറ്റുകളോ, മൊബൈൽ ഫോണിലെ ഫ്ലാഷ്​ ലൈറ്റുകളോ തെളിയിക്കാൻ മോദി പറഞ്ഞിരുന്നു.

സ്വയം സംരക്ഷണ ഉപകരണങ്ങളുടെ കുറവ്, ഭക്ഷ്യസാധനങ്ങളുടെ സൗജന്യ വിതരണം, പാവപ്പെട്ടവരുടെ ജീവിതം, ഭാവിയിലേക്കുള്ള സാമ്പത്തിക പദ്ധതി തുടങ്ങി നിവരധി കാര്യങ്ങള്‍ അദ്ദേഹം സംസാരിക്കുമെന്ന് കരുതി. പക്ഷെ, സംസാരിച്ചത് ടോര്‍ച്ച് ലൈറ്റിനെക്കുറിച്ചായിരുന്നു​െവന്നും കമല്‍ഹാസൻ പറഞ്ഞു.

ടോര്‍ച്ച് ലൈറ്റ് കമലിന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്‍റെ ചിഹ്നമാണ്. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് വീട്ടിനുള്ളില്‍ തന്നെ കഴിയുകയാണ്​ അദ്ദേഹവും കുടുംബവും.

Tags:    
News Summary - kamal hassan modi-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.