തിരുനെൽവേലി: ഹിന്ദു സമുദായാംഗങ്ങൾക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതായി ആരോപിച്ച് നടൻ കമൽഹാസനെതിരെ പൊതുതാൽപര്യ ഹരജി. ഹിന്ദു മക്കൾ കച്ചി എന്ന സംഘടനയാണ് തിരുനെൽവേലി ജില്ല കോടതിയിൽ ഹരജി സമർപ്പിച്ചത്. ഒരു തമിഴ് ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മഹാഭാരതത്തെക്കുറിച്ച് വിവാദ പരാമർശമുണ്ടായത്.
പാഞ്ചാലിയെ പണയപ്പണ്ടമാക്കിയെന്നും സ്ത്രീയെ ചൂതാട്ടത്തിന് ഉപയോഗിച്ച പുരുഷന്മാരുടെ കഥ പറയുന്ന പുസ്തകത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നും കമൽ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് കേസിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.