ചെന്നൈ: ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി തമിഴ്നാട്ടിൽ രജനീകാന്തും കമൽഹാസനും പ്രവർത്തനം സജീവമാക്കുന്നു. ഇതിെൻറ ഭാഗമായി ഇരുവരും തിരക്കിട്ട കൂടിയാലോചനകൾ തുടരുകയാണ്. രണ്ടു മാസത്തിനകം കോയമ്പത്തൂരിൽ പൊതുസേമ്മളനം നടത്തി പാർട്ടി ഒൗദ്യോഗികമായി പ്രഖ്യാപിക്കാനാണ് രജനീകാന്തിെൻറ നീക്കം. പാർട്ടി പ്രഖ്യാപനത്തിനു മുമ്പ് കഴിയുന്നത്ര അംഗങ്ങളെ ചേർക്കും. ഒാരോ ജില്ലകളിലെയും വികസനവിഷയങ്ങൾ ഏറ്റെടുക്കും.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് രജനി നേരത്തെ പറഞ്ഞത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നായിരുന്നു അന്നത്തെ മറുപടി. അതേസമയം ‘മക്കൾ നീതി മയ്യ’വുമായി കമൽഹാസൻ സംസ്ഥാന പര്യടനം തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കമൽഹാസൻ ഗ്രാമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ‘വിസിൽ ആപ്’ എന്ന ഒാൺലൈൻ സംവിധാനത്തിലൂടെ വിവിധയിടങ്ങളിലെ പ്രശ്നങ്ങളും പരാതികളും ക്ഷണിച്ചിരുന്നു. സംഘടനയെന്ന നിലയിൽ പരിഹരിക്കാൻ ശ്രമിക്കുകയും മറ്റുള്ളവ സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.