മീ ടൂ ആരോപണങ്ങൾ വിവാദമാകുന്നതിനിടെ പ്രതികരണവുമായി നടി ഖുഷ്ബുവും. ആരോപണങ്ങള്‍ ഉണ്ടെന്നു കരുതി സിനിമയെ തകര്‍ക്കുന്ന പ്രവണത നല്ലതല്ലെന്ന് അവർ അഭിപ്രായപ്പെട്ടു.
കുറ്റാരോപിതന്‍ അഭിനയിച്ചെന്ന് കരുതി ഒരു സിനിമ പരാജയപ്പെടണമെന്നോ വിജയിക്കണമെന്നോ ഇല്ല. സിനിമ നല്ലതാണെങ്കില്‍ വിജയിക്കും. രാമലീല നല്ല സിനിമയായതുകൊണ്ടാണ് വിജയിച്ചത്. ആരോപണ വിധേയന്‍റെ ചിത്രമായതുകൊണ്ടല്ല. സ്ത്രീകള്‍ക്ക് തുറന്നുപറയാനുള്ള വേദി നല്‍കുന്ന പോലെ ആരോപണവിധേയര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരവും നല്‍കണം. കുറ്റം തെളിയുന്നതുവരെ അയാള്‍ ആരോപിതന്‍ മാത്രമാണ്. മീ ടു ആരോപണവിധേയനായ ഹോളിവുഡ് താരം കെവിന്‍ സ്‌പേസിയുടെ ചിത്രം വലിയ പരാജയമായിരുന്നു. എന്നാല്‍ അത് സിനിമ മോശമായതിനാലാണ്.
-ഖുശ്ബു
സംഗീതസംവിധായകന്‍ വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ആരോപണമുന്നയിച്ചപ്പോള്‍ പ്രതികരണവുമായി ഖുശ്ബു എത്തിയിരുന്നു. എന്തെങ്കിലും പറയണമല്ലോ എന്നു കരുതി വെളിപ്പെടുത്തലുകള്‍ നടത്തുന്ന സ്ത്രീകളെ ഓര്‍ത്ത് കഷ്ടം തോന്നുന്നുവെന്നും ഖുശ്ബു പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.