മോഹൻലാലിനെ ഛോട്ടാഭീമെന്ന് വിമർശിച്ച് പൊങ്കാല ഏറ്റുവാങ്ങിയ ബോളിവുഡ് നടനും നിരൂപകനുമായ കെ.ആർ.കെ വീണ്ടും വിമർശനവുമായി രംഗത്ത്. ഇത്തവണ തമിഴിന്‍റെ തല അജിത്തിനെതിരെയാണ് കെ.ആർ.കെയുടെ വിമർശനം. ബോളിവുഡിലാണെങ്കില്‍ അജിത്തിന് അച്ഛന്‍ വേഷമേ ലഭിക്കുകയുള്ളു. അജിത്തിനെ പോലുള്ള വൃദ്ധന്‍മാര്‍ ബോളിവുഡില്‍ അതാണ് ചെയ്യുകയെന്നു കെ.ആർ.കെ ട്വിറ്ററില്‍ കുറിച്ചു.
തമിഴ് നാട്ടുകാർ നിങ്ങളെ പോലുള്ളവരെ നായകനാക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ട്വിറ്ററിലൂടെ കെ.ആർ.കെ വിമർശിച്ചു.
ട്വീറ്റിനെതിരെ തല ആരാധകർ തന്നെ മറുപടി ട്വീറ്റുമായി രംഗത്തെത്തി. നിങ്ങള്‍ തമിഴ്നാട്ടിലാകാത്തതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും അല്ലെങ്കില്‍ തല ആരാധകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടി വരുമായിരുന്നുവെന്നാണ് ഒരാളുടെ കമന്‍റ്.
മോഹൻ ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ചതിന് മലയാളികളുടെ പൊങ്കാല നേരിടേണ്ടി വന്നയാളാണ് കെ.ആർ.കെ. മോഹൻലാലിനെതിരായ വിവാദ ട്വീറ്റിന് താരം മാപ്പ് പറയുകയും ചെയ്തിരുന്നു. വിദ്യാ ബാലൻ, പരിണീതി ചോപ്ര, സൊണാക്ഷി സിൻഹ, സണ്ണി ലിയോൺ, പ്രിയങ്ക ചോപ്ര എന്നിങ്ങനെ പോകുന്നു കെ.ആർ.കെ വിമർശിച്ചവരുടെ പട്ടിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.