വിജയ് ചിത്രം മെർസലിൽ നിന്ന് വിവാദ രംഗങ്ങൾ നീക്കം ചെയ്തേക്കും. ജി.എസ്.ടിയെയും ഡിജിറ്റൽ ഇന്ത്യ പദ്ധതിയെയും വിമർശിക്കുന്ന രംഗങ്ങളാവും സിനിമയിൽ നിന്ന് നീക്കം ചെയ്യുക. മെര്സലിെൻറ റിലീസിനൊപ്പം തമിഴ്നാട്ടില്‍ വിവാദവും പുകഞ്ഞു തുടങ്ങിയിരുന്നു. ജി.എസ്.ടി, നോട്ട് നിരോധം, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ സിനിമയിലൂടെ വിമര്‍ശിക്കുന്നു എന്ന് ആരോപിച്ച് തമിഴ്നാട്ടിലെ ബിജെപി നേതാക്കളാണ് രംഗത്തുവന്നത്.
വിജയും വടിവേലുവും അഭിനയിച്ച രംഗങ്ങളെക്കുറിച്ചാണ് വിമര്‍ശം. ഒരു രംഗത്തില്‍ വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും ആരോഗ്യമേഖലയെ താരതമ്യം ചെയ്യുന്നുണ്ട്. സിംഗപ്പൂരില്‍ 7 ശതമാനം നികുതി ഈടാക്കുമ്പോള്‍ അവിടെ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാകുന്നു. ഇന്ത്യയില്‍ 28 ശതമാനം ജി.എസ്.ടി നല്‍കിയിട്ടും ഒരുവിധത്തിലുള്ള സൗജന്യ ചികിത്സയും ലഭിക്കുന്നില്ലെന്നായിരുന്നു വിജയുടെ ഡയലോഗ്.
മറ്റൊരു രംഗത്തില്‍ വടിവേലു ഡിജിറ്റല്‍ ഇന്ത്യയെയും നോട്ട് നിരോധ സമയത്ത് എടിഎമ്മിന് മുന്നിലുണ്ടായിരുന്ന നീണ്ട ക്യൂവിനെയും പരിഹസിക്കുന്നുണ്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ താത്പര്യമുണ്ട് എന്നതിെൻറ തെളിവാണ് മെര്‍സലിലെ രംഗങ്ങളെന്നായിരുന്നു ബിജെപിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.