ചെന്നൈ: ബി.ജെ.പി നീക്കം ചെയ്യാൻ ആവശ്യപ്പെട്ട വിജയ് ചിത്രം മെർസലിലെ രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ട്വിറ്ററിലൂടെയാണ് രംഗങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ ജി.എസ്.ടിയെ നായകൻ വിജയ് വിമർശക്കുന്ന രംഗങ്ങളാണ് ട്വിറ്ററിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ഹിസ്റ്ററി ഒാഫ് ഇന്ത്യ എന്ന ട്വിറ്റർ പേജിൽ 'ഉത്തരകൊറിയൻ പ്രസിഡൻറ് കിം ജോങ് ഉൻ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട ഭാഗങ്ങൾ' എന്ന പേരിലാണ് മെർസലിലെ രംഗങ്ങൾ പ്രചരിക്കുന്നത്. മോദിXമെർസൽ എന്ന പേരിൽ സംഭവത്തിൽ വ്യാപക കാമ്പയിനും നടക്കുന്നുണ്ട്.
ജി.എസ്.ടിയെയും ഡിജിറ്റൽ ഇന്ത്യയേയും വിമർശിക്കുന്ന മെർസലിലെ രംഗങ്ങളാണ് വിവാദമായത്. ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനകളെ താരത്മ്യം ചെയ്യുന്നതാണ് രംഗം. സിംഗപ്പൂരിൽ ഏഴ് ശതമാനം മാത്രമാണ് ജി.എസ്.ടിയെന്നും എന്നിട്ടും ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാൽ, 28 ശതമാനം ജി.എസ്.ടി ഇൗടാക്കുന്ന ഇന്ത്യയിൽ വൈദ്യസഹായം സൗജന്യമല്ലെന്നുമുള്ള നായകെൻറ ഡയലോഗാണ് വിവാദമായത്.
നേരത്തെ, തമിഴ്നാട്ടിൽ നിന്നുള്ള ബി.ജെ.പി കേന്ദ്രമന്ത്രി പൊൻരാധകൃഷൻ, ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദർരാജൻ എന്നിവരാണ് ചിത്രത്തിലെ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.