പ്രശസ്ത നടിയും തമിഴ് സൂപ്പർതാരം സൂര്യയുടെ ഭാര്യയുമായ ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം ‘പൊൻ മകൾ വന്താൽ’ ലോക്ഡൗണിനെ തുടർന്ന് ആമസോൺ പ്രൈമിൽ റിലീസിങ്ങിന് ഒരുങ്ങുന്നുവെന്ന വാർത്ത തിയറ്ററുടമകൾക്കിടയിൽ വലിയ വിവാദ ത്തിനാണ് തിരികൊളുത്തിയത്. ചിത്രത്തിന്റെ റിലീസിങ് മെയ് ആദ്യവാരം നടക്കുമെന്നാണ് റിപ്പോർട്ട്. സൂര്യ തന്നെ നി ർമിച്ച ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്താൽ തമിഴ്നാട് തിയറ്റര്‍-മള്‍ട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷന് സൂര്യ ഉള്‍പ്പെടുന്ന എല്ലാ സിനിമകളും തിയറ്ററുകളില്‍ വിലക്കുമെന്നായിരുന്നു ഭീഷണി.
എന്നാൽ, നിരവധി തമിഴ് ചിത്രങ്ങൾ അത്തരത്തിൽ റിലീസിങ്ങിന് ഒരുങ്ങുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ലോക്ഡൗൺ കഴിഞ്ഞാലും സിനിമാ മേഖല സജീവമാകാൻ കുറഞ്ഞത് സെപ്തംബർ വരെയെങ്കിലുമെടുക്കും എന്ന കണക്കുകൂട്ടലിെൻറ അടിസ്ഥാനത്തിലാണത്രേ ചില നിർമാതാക്കൾ പുതിയ തീരുമാനവുമായി മുന്നോട്ട് വന്നത്. അതേസമയം, സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ അത്തരത്തിൽ ഹോട്സ്റ്റാർ, ആമസോൺ, നെറ്റ്ഫ്ലിക്സ് പോലുള്ള ഒാൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യില്ലെന്നുമാണ് സൂചന. ചെറു ബജറ്റ് ചിത്രങ്ങളാണ് ഒ.ടി.ടി റിലീസിങ് പരിഗണനയിൽ ഉള്ളത്. ഇതോടെ, സിനിമകൾ വിലക്കാനുള്ള തിയറ്റർ ഉടമകളുടെ നീക്കത്തിന് തിരിച്ചടിയായി.
സൂര്യയുടെ സിനിമകൾ ബഹിഷ്കരിക്കുമെന്ന തീരുമാനമെടുത്ത തിയറ്റർ ഉടമകൾക്കെതിരെ കടുത്ത ഭാഷയിലാണ് ചില നിർമാതാക്കൾ പ്രതികരിച്ചത്. സൂര്യയെ പിന്തുണച്ച് ചില പ്രമുഖ നിർമാതാക്കൾ അവർക്ക് കത്തു നൽകുകയും ചെയ്തിരുന്നു. ഒരു സിനിമക്ക് പണം മുടക്കുന്ന നിർമാതാവിന് അത് തിരിച്ചുപിടിക്കാൻ ഏത് മാർഗവും സ്വീകരിക്കാൻ അവകാശമുണ്ടെന്ന് അവർ പറഞ്ഞു. എന്നാൽ, തിയറ്റർ ഉടമകൾ ആദ്യമെടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.