െചന്നൈ: തമിഴ്നടൻ വിജയ് നായകനാവുന്ന ചിത്രം സർക്കാറിലെ വിവാദരംഗങ്ങൾ ഒഴിവാക്കാമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചതായി റിപ്പോർട്ട്. വിവാദരംഗങ്ങൾ ഒഴിവാക്കി ചിത്രം വീണ്ടും സെൻസർ ചെയ്യാൻ അപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിെൻറ സംവിധായകൻ എ.ആർ മുരകദോസ് മദ്രാസ് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
സർക്കാർ സിനിമയിലെ ഗാനരംഗത്തിൽ എ.െഎ.എ.ഡി.എം.കെ സർക്കാറിനെ വിമർശിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. സർക്കാർ നൽകിയ സൗജന്യ ഗൃഹോപകരണങ്ങൾ തീയിലെറിയുന്നതയിരുന്നു രംഗങ്ങൾ. ഇത്തരം സീനുകൾ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ അപമാനിക്കുന്നതാണെന്നാണ് എ.െഎ.എ.ഡി.എം.കെയുടെ വാദം. ചിത്രത്തിെൻറ അണിയറക്കാർക്കെതിരെ തീവ്രവാദകുറ്റം ചുമത്തി കേസെടുക്കണമെന്നും എ.െഎ.ഡി.എം.കെ ആവശ്യപ്പെടുന്നുണ്ട്.
ദീപാവലി റിലീസായെത്തിയ വിജയ് ചിത്രം സർക്കാർ മികച്ച പ്രതികരണം നേടിയാണ് തിയേറ്ററുകളിൽ മുന്നേറുന്നത്. ആദ്യത്തെ രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചുവെന്ന് ചിത്രത്തിെൻറ അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.