മുൻ െഎ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പിനാരായണന് അനകൂലമായ സുപ്രീം കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് നടൻ മാധവൻ. ബിഗ് സ്ക്രീനിൽ നമ്പി നാരായണനായി അഭിനയിക്കാൻ പോകുന്ന മാധവൻ, വിധി പുതിയ തുടക്കമാണെന്ന് ട്വിറ്ററിൽ കുറിച്ചു.
And IT IS HERE ...FINAL VINDICATION AND A NEW BEGINNING. Just the beginning .#RocketrytheNambieffect. https://t.co/3xdzVfEl6Z
— Ranganathan Madhavan (@ActorMadhavan) September 14, 2018
‘അവസാനം കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’ എന്നായിരുന്നു മാധവൻ ട്വീറ്റ് ചെയ്തത്. മാധവെൻറ ട്വീറ്റിന് മറുപടിയായി സൂര്യയും രംഗത്തെത്തി. ഇതിനായി കാത്തിരിക്കുന്നു എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.
Just waiting for this Maddy bro..!! https://t.co/ZFoDP204b8
— Suriya Sivakumar (@Suriya_offl) September 14, 2018
നമ്പി നാരായണെൻറ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിൽ മാധവനാണ് നായകനായി എത്തുന്നത്. നമ്പി നാരായണെൻറ 27 മുതല്‍ 75 വയസ് വരെയുള്ള കാലമാണ് ചിത്രത്തിൽ കാണിക്കുന്നത്. ആനന്ദ് മഹാദേവൻ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാവും പുറത്തിറങ്ങുക.
1994 നവംബര്‍ 30നായിരുന്നു നമ്പി നാരായണന്‍ െഎ.എസ്.ആർ.ഒ ചാരക്കേസില്‍ അറസ്റ്റിലായത്. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഇന്ന് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.