ജയിലിൽ സ്ഥലമില്ലാത്തത്​ കൊണ്ടാണോ വെടിവെച്ച്​ കൊല്ലുന്നത്​- കമൽഹാസൻ

ചെന്നൈ: ഹിന്ദുമഹാസഭ നേതാവി​​​െൻറ വിവാദ പ്രസ്​താവനക്ക്​ മറുപടിയുമായി തമിഴ്​ സൂപ്പർതാരം കമൽഹാസൻ. അവരെ ചോദ്യം ചെയ്​താൽ നമ്മളെ അവർ ദേശവിരുദ്ധരെന്ന്​ മുദ്രകുത്തി ജയിലിലടക്കും. ഇപ്പോൾ ജയിലിൽ സ്ഥലമില്ലാത്തത്​ കൊണ്ടാണോ വെടിവെച്ച്​ കൊല്ലണമെന്ന്​ ആവശ്യപ്പെടുന്നതെന്ന്​ കമൽ ചോദിച്ചു. ചിലർക്ക്​ വിമർശനങ്ങളെ ഭയമാണെന്ന്​ അതാണ്​ ഇത്തരം ആളുകൾ ഭീഷണിയുമായി രംഗത്തെത്താൻ കാരണമെന്നും കമൽഹാസൻ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ ഹിന്ദു തീവ്രവാദമുണ്ടെന്ന് പരാമര്‍ശം നടത്തിയ നടന്‍ കമല്‍ ഹാസനെ വെടിവെച്ച്‌ കൊല്ലണമെന്ന്​ വിവാദ പ്രസ്​താവനയുമായി അഖില ഭാരതീയ ഹിന്ദുമഹാസഭ ശനിയാഴ്​ച രംഗത്തെത്തിയിരുന്നു. കമലിനെയും അദ്ദേഹത്തെപ്പോലുള്ളവരെയും വെടിവെച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണം. എന്നാല്‍ മാത്രമേ ഇത്തരക്കാർ പഠിക്കുകയുള്ളൂ. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല. അവരുടെ അഭിപ്രായങ്ങൾക്ക് മരണം ലഭിക്കുക തന്നെ ചെയ്യുമെന്നായിരുന്നു ഹിന്ദുമഹാസഭ ദേശീയ ഉപാധ്യക്ഷൻ പണ്ഡിറ്റ് അശോക് ശര്‍മയുടെ പ്രസ്​താവന.

Tags:    
News Summary - No Space In Jails, So. Kamal Haasan On Threats Over 'Hindu Terror Jab-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.