ചെെന്നെ: തമിഴിലെ എട്ടു പ്രമുഖ സിനിമ താരങ്ങൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. ഒരു സ്വതന്ത്ര മാധ്യമ പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ ആണ് സത്യരാജ്, ആർ. ശരത്കുമാർ, സൂര്യ, ശ്രീപ്രിയ, വിജയകുമാർ, അരുൺ വിജയ്, വിവേക്, ചേരൻ എന്നിവർക്കെതിരെ ഉൗട്ടി മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്.
ഒരു തമിഴ് പത്രത്തിൽ അഭിനേത്രികളുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്ന വിധം ലേഖനം നൽകി എന്നാരോപിച്ച് 2009 ഒക്ടോബറിൽ ദക്ഷിണേന്ത്യൻ സിനി ആക്ടേഴ്സ് അസോസിയേഷൻ (നടികർ സംഘം) യോഗം വിളിച്ചുചേർക്കുകയും അതിനെ അപലപിക്കുകയും ചെയ്തിരുന്നു.
യോഗത്തിൽ ആ പത്രത്തെ പ്രത്യേകമായി വിമർശിക്കുന്നതിനു പകരം അവിടെ ഉണ്ടായിരുന്ന മുഴുവൻ മാധ്യമ പ്രവർത്തകരെയും നടന്മാർ കുറ്റപ്പെടുത്തുകയായിരുന്നെന്ന് ഉൗട്ടിയിലെ സ്വതന്ത്ര മാധ്യമപ്രവർത്തകനായ എം. റൊസാരിയോ നൽകിയ പരാതിയിൽ പറയുന്നു. 2011 ഡിസംബർ 19ന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇവർക്ക് കോടതി നേരത്തേ സമൻസ് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.