ചെന്നൈ: മെർസൽ ചിത്രത്തിൽ നിന്ന് വിവാദരംഗങ്ങൾ നീക്കില്ലെന്ന് നിര്‍മാതാക്കളില്‍ ഒരാളായ ഹേമ രുക്മിണി. സംഭവം വിവാദമായതിനെ തുടർന്ന് ദൃശ്യങ്ങള്‍ നീക്കാമെന്ന് കഴിഞ്ഞദിവസം നിർമാതാക്കള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങൾ നീക്കം ചെയ്യേണ്ടതില്ലെന്ന നിലപാടിലായിരുന്നു നിര്‍മാതാക്കളുടെ സംഘടന. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ നീക്കുകയോ നിശബ്ദമാക്കുകയോ ചെയ്യില്ലെന്ന് ഹേമ രുക്മിണി ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രത്തില്‍ ഒപ്പം നിന്നവര്‍ക്കും ബിജെപിക്കും നന്ദിയെന്നും അവർ ട്വീറ്റ് ചെയ്തു.
Thx to everyone who stood by us. Thx govt.Thx BJP friends.We are willing to change anything if required. But thx again! #PeaceBro #TSL100
— Hema Rukmani (@Hemarukmani1) October 21, 2017
ചരക്കു സേവന നികുതി ഉൾപ്പെടെ കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങൾക്കെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തുവന്നതോടെയാണ് ചിത്രം വിവാദത്തിലായത്. ഇതിനിടെ, സിനിമയിൽ ഡോക്ടർമാരെ മോശമായി ചിത്രീകരിെച്ചന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആരോപിച്ചു.
വിജയിെൻറ കഥാപാത്രം ജി.എസ്.ടിയെയും വടിവേലുവിെൻറ കഥാപാത്രം ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും വിമര്‍ശിക്കുന്ന സംഭാഷണം ചിത്രത്തിലുണ്ട്. ഇൗ ദൃശ്യങ്ങള്‍ നീക്കണമെന്ന് ബി.ജെ.പി തമിഴ്നാട് ഘടകം പ്രസിഡൻറ് ഡോ. തമിഴിസൈ സൗന്ദര്‍രാജനാണ് ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നല്കി. സംസ്ഥാനത്തുനിന്നുള്ള ഏക കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ബി.െജ.പി ദേശീയ സെക്രട്ടറി എച്ച്. രാജയും സിനിമയെ രൂക്ഷമായി വിമർശിച്ചു. ഭരണകൂടത്തിനെ എതിര്‍ക്കാന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ പൗരന് അവകാശമുണ്ടെന്ന് വിജയിെൻറ പിതാവും സംവിധായകനുമായ എസ്.എ. രാജശേഖര്‍ പ്രതികരിച്ചു.
സ്വകാര്യ ആശുപത്രികളിലെ ചൂഷണമാണ് സിനിമയിലെ പ്രമേയം. ഇതിൽ ഡോക്ടർമാരെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. സിനിമയുടെ ലിങ്ക് സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തതിനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധമറിയിച്ചത്. തിയറ്ററിൽ പോയി സിനിമ കാണരുതെന്നു അസോസിേയഷൻ അംഗങ്ങളോട് ആവശ്യപ്പെട്ടു. തങ്ങൾ കോടതിയെേയാ മാധ്യമങ്ങളെയോ സമീപിക്കുന്നില്ലെന്നും ഇത് ചിത്രത്തിന് കൂടുതൽ പ്രചാരണം നൽകുമെന്നും െഎ.എം.എ അധ്യക്ഷൻ ഡോ. ടി.എൻ. രവിശങ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.