റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഏഷ്യൻ ഒാസ്കറായ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും മികച്ച അഭിപ്രായം നേടിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പേരൻപ് ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. നവംബർ 20 മുതൽ 28 വരെ നടക്കുന്ന ഗോവൻ ചലച്ചിത്ര മേളയിൽ 25ാം തീയതി പേരൻപ് പ്രദർശിപ്പിക്കും.
റാം സംവിധാനം ചെയ്ത പേരൻപ് പി.എൽ തേനപ്പനാണ് നിർമിച്ചിരിക്കുന്നത്. അഞ്ജലിയാണ് നായികയായി എത്തുന്നത്. തങ്കമീൻകൾ എന്ന റാം ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സാധന സർഗം, ട്രാൻസ്ജെൻഡറായ അഞ്ജലി അമീർ എന്നിവർ ചിത്രത്തിൽ പ്രധാന േവഷം കൈകാര്യം ചെയ്യുന്നുണ്ട്.
സമുദ്രക്കനിയും ചിത്രത്തിെൻറ തമിഴ് പതിപ്പിൽ അഭിനയിക്കുന്നുണ്ട്. സിദ്ധിഖും സുരാജ് വെഞ്ഞാറമൂടും മലയാള പതിപ്പിലുണ്ട്. ശ്രീകർ പ്രസാദാണ് ചിത്രസംയോജനം. തേനി ഇൗഷ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു. യുവാൻ ശങ്കർരാജയാണ് സംഗീതം. ചിത്രം വൈകാതെ തിയറ്ററുകളിലുമെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.