വിസ്​മയിപ്പിച്ച്​ അമുധനും മകളും; യൂട്യൂബിൽ തരംഗമായി പേരൻപ്​ മേക്കിങ് വിഡിയോ

റാം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പേരൻപി​​െൻറ മേക്കിങ്​ വീഡിയോ തരംഗമാവുന്നു. സ്പാസ്റ്റിക് പരാലിസിസ് എന് ന അപൂർവ രോഗം ബാധിച്ച കഥാപാത്രമായി എത്തുന്ന സാധനയുടെയും അമുധവനായി എത്തുന്ന മമ്മൂട്ടിയുടെയും അസാമാന്യ പ്രകടന മാണ്​ മേക്കിങ്​ വീഡിയോയെ ശ്രദ്ധേയമാക്കുന്നത്​. ചിത്രത്തി​​െൻറ ടീസറും ​ൈട്രലറും നേരത്തെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു.

തങ്കമീൻകൾ, തരമണി, കട്രത്​ തമിഴ്​ എന്നീ മനോഹര ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ റാം മമ്മൂട്ടിയുടെ ഡേറ്റിനായി പത്ത്​ വർഷത്തോളം കാത്തിരുന്ന്​ ഒരുക്കിയ ചിത്രമാണ്​ പേരൻപ്​. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച സാധനയുടെ അവസ്ഥയെ അനുകരിക്കുന്ന മമ്മൂട്ടിയുടെ രംഗങ്ങളും വിഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്​.

പി.എൽ തേനപ്പൻ നിർമിക്കുന്ന ചിത്രത്തിൽ സമുദ്രക്കനി,​അ‌‌ഞ്ജലി അമീർ തുടങ്ങിയവരും വേഷമിടുന്നു. സംഗീത സംവീധാനം നിർവഹിക്കുന്നത് യുവൻശങ്കർ രാജയാണ്. ഫെബ്രുവരി ഒന്നിന്​ ചിത്രം പ്രദർശനത്തിനെത്തും.

Full View
Tags:    
News Summary - Peranbu Official Making - Mammootty-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.