ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന് സൂചന നൽകിയ സ്റ്റൈൽ മന്നൻ രജനീകാന്തിെൻറ നീക്കത്തിനെതിരെ തീവ്ര തമിഴ് സംഘടകൾക്ക് പുറമെ തമിഴ് സിനിമാ മേഖലയിലെ പ്രശസ്തരും പരോക്ഷ എതിർപ്പുമായി രംഗത്ത്. നടൻ കമൽഹാസനു പിന്നാലെ പ്രശസ്ത സംവിധായകൻ ഭാരതീ രാജയും രജനിയുടെ തമിഴ് വ്യക്തിത്വം ചോദ്യം ചെയ്യുന്നു. തമിഴ്നാട്ടിൽ ആർക്കുവേണമെങ്കിലും രാഷ്ട്രീയത്തിൽ ഇറങ്ങാമെന്നും എന്നാൽ നേതൃത്വം തമിഴർക്കായിരിക്കണമെന്നും ഭാരതീ രാജ വ്യക്തമാക്കി. തമിഴ്നാടിെന നയിക്കാൻ തമിഴരില്ലെന്നും പറഞ്ഞ് ആരും വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയുടെ മരണവും കരുണാനിധിയുടെ വിശ്രമ ജീവിതവും സൃഷ്ടിച്ച നേതൃത്വ ശൂന്യത നികത്താൻ രജനീകാന്ത് കടന്നുവരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കലാ മേഖലയിൽ ഏവരുംആദരിക്കുന്ന ഭാരതീ രാജയുടെ പ്രതികരണം. മറീനയിൽ സമരം നടത്തിയതിന് ഗുണ്ടാനിയമം ചുമത്തി ജയിലിൽ അടച്ച തിരുമുരുഗൻ ഗാന്ധിയുടെ മോചനത്തിനായി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഭാരതീ രാജ. സ്വതന്ത്ര തമിഴ് രാജ്യത്തിനായി വാദിക്കുന്ന മെയ് 17 മൂവ്മെൻറ് എന്ന സംഘടനയുടെ നേതാവാണ് തിരുമുരുകൻ. രജനീകാന്തിെൻറ രാഷ്ട്രീയ പ്രവേശനംസംബന്ധിച്ച് ചർച്ചകൾ സജീവമായ നടക്കുന്നതനിടെയാണു സ്റ്റൈൽ മന്നനുമായി അടുത്ത ബന്ധമുള്ള ഭാരതീ രാജയുടെ അഭിപ്രായം. തമിഴനല്ലാത്ത രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിരെ തീവ്ര തമിഴ് അനുകൂല സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. തമിഴ് മുന്നേട്ര പടൈ, സീമാൻ നേതൃത്വം നൽകുന്ന നാം തമിഴർകക്ഷി തുടങ്ങിയ സംഘടകളുടെ പ്രവർത്തകർ സംസ്ഥാനമെങ്ങും രജനിയുടെ കോലം കത്തിക്കുകയും ആരാധകരുമായി ഏറ്റുമുട്ടലിെൻറ വക്കിൽ എത്തുകയും ചെയ്തിരുന്നു. ആരാധകർസംയമനം പാലിക്കണമെന്നു രജനി നിർദ്ദേശം നൽകിയിട്ടുണ്ട്. കർണ്ണാടക സ്വദേശിയായ ശിവജി റാവു ഗെയ്ക്ക്വാദ് എന്ന 23ാമത്തെ വയസ്സിലാണ് തമിഴ് സിനിമയിൽ തലകാണിച്ച് തുടങ്ങിയതും രജനീകാന്തായി േപരുമാറിയതും. വിമർശകരുടെ നാവടപ്പിക്കാൻ താനൊരു പച്ച തമിഴനാണെന്ന് രജനിയുടെ വാദമുഖങ്ങളെ തമിഴ്നാട്ടിലെ മന്ത്രിമാരും ചോദ്യം ചെയ്തിരുന്നു. കർണ്ണാടകയുമായുള്ള കാവേരി നദീജലതർക്കത്തിലെ നിലപാട്, ഒൻപത് വർഷം മുമ്പ് ജലസമരത്തിനിടെ കർണ്ണാടകക്കെതിരായ പ്രസംഗത്തിെൻറ പേരിൽ സത്യരാജ് അഭിനയിച്ച ബാഹുബലി സിനിമക്കെതിരെ കന്നഡ സംഘടനകൾ രംഗത്തെത്തിയതിലെ മൗനം തുടങ്ങി തമിഴൻ വൈകാരികമായി കാണുന്ന നിരവധി വിഷയങ്ങളിൽ രജനിയുടെ ദ്വിമുഖ സമീപനങ്ങളാണ് മന്ത്രിമാരായ സെല്ലൂർ കെ. രാജുവും എസ്.പി വേലുമണിയും ചൂണ്ടിക്കാട്ടിയത്. രജനിയുടെ രാഷ്ട്രീയ പ്രവേശനം ഡി.എം.കെ, അണ്ണാഡി.എം.െക തുടങ്ങി പാരമ്പര്യ ദ്രാവിഡ പാർട്ടികൾക്ക് ഭീഷണിയാണ്. ഇൗ സാഹചര്യത്തിലാണ് രജനിയുടെ കർണ്ണാടക ബന്ധം പരമാവധി ഉൗതികാച്ചാൻ നാനാമേഖലകളിൽ നിന്നുമുള്ള ശ്രമം. രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തിൽ വിനയാകുമെന്ന പുരോക്ഷസൂചന നൽകി നടൻ കമൽ ഹാസൻ , തിരിച്ചറിവുള്ളവർ രാഷ്ട്രീയത്തിലേക്ക് വരാതിരിക്കുകയാണ് നല്ലതെന്ന് പ്രതികരിച്ചിരുന്നു. അതേസമയം തമിഴ്നാട്ടിൽ ഒരു മുഖ്യമന്ത്രിയില്ലെന്നും അധിക ചുമതല ൈകാറാൻ താൽപര്യമുണ്ടോ എന്നുംചോദിച്ച് കമൽ ഹാസൻരംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.