മോദി തന്നേക്കാൾ മികച്ച നടൻ; ദേശീയ പുരസ്കാരം അദ്ദേഹത്തിന് നൽകാം- പ്രകാശ് രാജ് 

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​െൻറയും നാട്യങ്ങളെ പരിഹസിച്ച്​ ചലച്ചിത്ര നടൻ പ്രകാശ്​ രാജ്​. തനിക്ക്​ കിട്ടിയ ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങൾ മോദിയുടെയും യോഗിയുടെയും ‘അഭിനയ’ത്തിന്​ നൽകാൻ തോന്നുന്നുവെന്ന്​ അദ്ദേഹം പരിഹസിച്ചു. ബംഗളൂരുവിൽ ഡി.വൈ.എഫ്​.​െഎ കർണാടക സംസ്​ഥാന സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മാധ്യമപ്രവർത്തക ഗൗരി ല​േങ്കഷി​​​െൻറ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനത്തെ രൂക്ഷമായ ഭാഷയിൽ പ്രകാശ്​ രാജ്​ വിമർശിച്ചു. ഗൗരി ല​േങ്കഷി​​​െൻറ കൊലപാതകം ആഘോഷിക്കുന്നവരെ സോഷ്യൽ മീഡിയയിൽ പിന്തുണക്കുന്നത്​ അദ്ദേഹം നിഷേധിച്ചിട്ടില്ലെന്ന്​ ​പ്രകാശ്​ രാജ്​ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകൾ ​മോദി പിന്തുടരുന്നുണ്ട്​. 

എ​​​െൻറ പ്രിയ സുഹൃത്ത്​ ഗൗരിയെ കൊന്നത്​ ആരാണെന്ന്​ നമുക്കറിയില്ല. പക്ഷേ, സോഷ്യൽ മീഡിയയിൽ ആരാണ്​ ഇത്​ ആഘോഷിക്കുന്നതെന്ന്​ നമ്മൾ കാണുന്നുണ്ട്​. സോഷ്യൽ മീഡിയയിൽ ഇത്രയും വഷളൻ പരാമർശങ്ങൾ നടത്തുന്നവരെ ഇതുവരെ കണ്ടിട്ടില്ല. വിഷം ചീറ്റുന്ന ചില ട്വിറ്റർ അക്കൗണ്ടുകൾ പ്രധാനമന്ത്രിയെ പിന്തുടരുന്നവയാണ്​. അദ്ദേഹം ഇത്​ കണ്ടില്ലെന്ന്​ നടിക്കുകയാണ്​. 

ഞാനൊരു വിഡിയോ കണ്ടിരുന്നു. അതിലെ വ്യക്തി ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയാണോ അ​േതാ അമ്പലത്തിലെ പൂജാരിയാണോ എന്നു പറയാനാവില്ല. അയാൾ ഇരട്ട റോൾ അഭിനയിക്കുകയാണ്​. കഴിവുള്ള ഇൗ നടന്മാരെ കാണു​േമ്പാൾ, എ​​​െൻറ അഞ്ചു ദേശീയ പുരസ്​കാരങ്ങളും അവർക്കു നൽകാൻ തോന്നുന്നു^പ്രകാശ്​ രാജ്​ പറഞ്ഞു​.

എന്നാൽ, പ്രകാശ്​ രാജി​​​െൻറ പ്രസ്​താവന ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട്​ ചെയ്​തതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. 
താൻ ദേശീയ പുരസ്​കാരങ്ങൾ തിരിച്ചുനൽകുമെന്ന്​ പറഞ്ഞിട്ടില്ലെന്നും കഴിവിന്​ ലഭിച്ച അംഗീകാരങ്ങൾ തിരിച്ചുനൽകാൻ മാത്രം വിഡ്​ഢിയല്ലെന്നും അദ്ദേഹം പറഞ്ഞു. 
 
 

Tags:    
News Summary - Prakash Raj threatens to return National Awards questions PM Modi’s silence over Gauri Lankesh murder-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.