മഹേഷി​െൻറ പ്രതികാരം: ഉദയനിധിയുടെ പ്രകടനം ഫഹദിനേക്കാൾ മികച്ചത്​- പ്രിയദർശൻ

മഹേഷ്​ പ്രതികാരം എന്ന ചിത്രത്തി​​​െൻറ തമിഴ്​ റീമേക്കിൽ ഉദയനിധി സ്​റ്റാലിൻ ഫഹദ്​ ഫാസിലിനേക്കാൾ മികച്ച പ്രകടനമാണ്​ കാഴ്​ചവെച്ചതെന്ന്​ സംവിധായകൻ പ്രിയദർശൻ. ബിഹൈൻഡ്​വുഡ്​സിന്​ നൽകിയ അഭിമുഖത്തിലാണ്​ പ്രിയദർശൻ ഇക്കാര്യം പറഞ്ഞത്​​. തമിഴ്​ സംവിധായകനും സിനിമയിൽ സ്​റ്റാലി​​​െൻറ അച്​ഛൻ വേഷം കൈകാര്യം ചെയ്​ത ജെ. മഹീന്ദ്രയാണ്​ തന്നോട്​ ഇക്കാര്യം ആദ്യം പറഞ്ഞതെന്നും പ്രിയൻ വെളിപ്പെടുത്തി.

Full View

ചിത്രത്തിലെ ഉദയനിധി സ്​റ്റാലി​​​െൻറ സ്വാഭാവിക അഭിനയത്തെയും പ്രിയൻ പുകഴ്​ത്തി. ചിത്രത്തിൽ ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രമാണ്​ സ്​റ്റാലിൻ അഭിനയിച്ചതായി തോന്നിയത്​. ബാക്കി രംഗങ്ങളിലെല്ലാം അനായാസം പെരുമാറുകയായിരിന്നു അദ്ദേഹം. കഥാപാത്രം ചെയ്യാൻ ഉദയനിധി സ്​റ്റാലിൻ അല്ലാതെ മറ്റാരെയും തനിക്ക്​ കാണാൻ കഴിയുന്നി​ല്ലെന്ന്​ പ്രിയദർശൻ പറഞ്ഞു.

Tags:    
News Summary - Priyadharshan on Maheshinte prathikaram-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.