കൊളംബോ: 160ഓളം പേരുടെ മരണത്തിനിടയാക്കിയ കൊളംബോ സ്ഫോടന പരമ്പരകളില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴക്കെന്ന് പ്ര ശസ്ത തമിഴ് നടി രാധിക ശരത്കുമാര്‍. ട്വിറ്ററിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം അവർ അറിയിച്ചത്. ശ്രീലങ്ക സന്ദര്‍ശനത്തിനെത്തിയ രാധിക താമസിച്ചിരുന്നത് സിനിമോണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ ആയിരുന്നു. അവിടെയും ഇന്ന് രാവിലെ വൻ സ്ഫോടനം നടക്കുകയുണ്ടായി.
രാധിക ഹോട്ടലില്‍ നിന്ന് ഇറങ്ങി അല്‍പ്പ സമയത്തിനകമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ അപലപിക്കുന്നെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും അവർ ട്വിറ്ററില്‍ കുറിച്ചു.
OMG bomb blasts in Sri Lanka, god be with all. I just left Colombo Cinnamongrand hotel and it has been bombed, can’t believe this shocking.
— Radikaa Sarathkumar (@realradikaa) April 21, 2019
കൊളംബോ നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാഗ്രി ലാ കൊളംബോ, കിംഗ്സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നിവിടങ്ങളിലാണ് സ്ഫോടനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.