ക്വാലാലംപൂർ: കറുത്ത ജുബ്ബ ധരിച്ച് സൂപ്പർസ്റ്റാർ രജനീകാന്തും വെളുത്ത ജുബ്ബ ധരിച്ച് ഉലക നായകൻ കമൽഹാസനും മലേഷ്യയിലെ ക്വാലാലംപൂർ ദേശീയ സ്റ്റേഡിയത്തിൽ ഹെലിക്കോപ്റ്ററിൽ വന്നിറങ്ങുേമ്പാൾ ഒരു സൂപ്പർ ഹിറ്റ് തമിഴ് ചിത്രം കാണുന്ന പ്രതീതിയായിരുന്നു. ഗാലറിയിലിരുന്ന ആയിരക്കണക്കിന് ആരാധകർ 80 കളിലേക്ക് തിരിെക പോയിരിക്കണം. ഇരുവരും ഒരുമിച്ച് അഭിനയിച്ച് സൂപ്പർഹിറ്റാക്കിയ ചിത്രങ്ങെളല്ലാം പിറന്നത് 80 കളിൽ.
രാഷ്ട്രീയത്തിലേക്കുള്ള ഇരുവരുടെയും പ്രവേശനത്തിെൻറ ഭാഗമായുള്ള ഫണ്ട് റൈസിങ്ങിനായിരുന്നു ഇരുവരുടെയും മലേഷ്യ സന്ദർശനം. തമിഴിലെ മറ്റ് മുൻ നിര നടൻമാരടക്കം 250 ഒാളം അംഗങ്ങളും കൂടെ ഉണ്ടായിരുന്നു.
വർഷങ്ങളായി തമിഴ് സിനിമയിൽ രണ്ട് തൂണുകളായി മത്സരിച്ച കമലും രജനിയും രാഷ്ട്രീയത്തിൽ ഒരുമിക്കുന്നതിെൻറ സൂചനയായാണ് മലേഷ്യൻ സന്ദർശനത്തെ കാണുന്നത്. ചടങ്ങിൽ മുഴുവൻ സമയവും ഇരുവരും സൗഹാർദ്ദപരമായിട്ടായിരുന്നു കാണപ്പെട്ടത്്. ചടങ്ങിനിടെ മുടി ചീകാൻ കമൽ ഹാസനു നേരെ രജനി ചീപ്പ് നീട്ടിയതും അത് സ്നേഹപൂർവ്വം നിരസിച്ച് കമൽ മുടി കൈ കൊണ്ട് ചീകിയതുമൊക്കെ സദസ്സിനെയും വേദിയെയും സാക്ഷിയാക്കിയായിരുന്നു.
കഴിഞ്ഞ വർഷാവസാനമായിരുന്നു രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം. പുതിയ പാർട്ടി രൂപീകരിക്കുമെന്നും രജനി ആരാധകരെ സാക്ഷി നിർത്തി പറഞ്ഞിരുന്നു. 2021 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നും രജനീകാന്ത് അറിയിച്ചിരുന്നു. ഏറ്റവും ഒടുവിൽ പാർട്ടിയുടെ ചിഹ്നവും രജനി പ്രഖ്യാപിച്ചു.
അതേസമയം രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി ‘മായം വിസിൽ’ എന്ന മൊബൈൽ ആപ്ലിക്കേഷനായിരുന്നു കമൽഹാസൻ പുറത്തിറക്കിയത്. ജനങ്ങളുമായി സംവദിക്കാനും അവരുടെ അഭിപ്രായങ്ങളറിയാനുമാണ് ആ വഴി സ്വീകരിച്ചതെന്നായിരുന്നു കമലിെൻറ പ്രതികരണം. രജനിയുടെ രാഷ്ട്രീയ പ്രവേശത്തോടനുബന്ധിച്ച് കമൽ ട്വിറ്ററിൽ ആശംസകൾ അറിയിച്ചിരുന്നു.
രണ്ട് നായകൻമാരുടെ രാഷ്ട്രീയ പ്രവേശനത്തേക്കാളേറെ ചർച്ചയാവുന്നത്, രാഷ്ട്രീയ ഗോദയിൽ എതിരാളികളെ ഇരുവരും ഒരുമിച്ച് നേരിടുമോ എന്നുള്ള കാര്യമാണ്. തെൻറ പൊളിറ്റിക്സ് തമിഴ് നാടിനെ മാറ്റിമറിക്കുമെന്നും ‘എൻ വഴി തനി വഴിയെന്നും’ പറഞ്ഞ് ആരാധകരെ പുളകം കൊള്ളിച്ച സ്റ്റൈൽ മന്നനും മൊബൈൽ ആപ്ലിക്കേഷനിറക്കി നൂതന രാഷ്്ട്രീയം പരീക്ഷിക്കുന്ന ഉലകനായകനും ചേർന്ന് തമിഴ്നാട്ടിൽ മാസ്സ് രാഷ്ട്രീയം തീർക്കുമോ എന്ന് കണ്ടറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.