ചെന്നൈ: കോവിഡ് ദുരിതാശ്വാസത്തിൽ വിജയും രജനീകാന്തും നൽകിയ സംഭാവനയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിൽ നടന്ന തർക്കം കലാശിച്ചത് കൊലപാതകത്തിൽ. കോവിഡ് പ്രതിരോധത്തിനായി ഇരുതാരങ്ങളും വലിയ സംഭാവനകള്‍ നല്‍കിയിരുന്ന ു. എന്നാല്‍, സംഭാവനകളുടെ കണക്കുകളിലാണ് തർക്കം നടന്നത്. ആരാണ് കൂടുതൽ തുക നൽകിയത് എന്ന വിഷയത്തിൽ ഇരുവരും തർക ്കിച്ച് അത് വിജയ് ആരാധകെൻറ കൊലയിലേക്ക് നയിക്കുകയായിരുന്നു.
ചെന്നൈയിലെ മാരക്കാനത്താണ് സംഭവം നടന്നത്. രജനികാന്ത് ആരാധകനായ എ. ദിനേശ് ബാബുവാണ് (22) വിജയ് ആരാധകനായ യുവരാജിനെ (22) കൊലപ്പെടുത്തിയത്. ഇരുവരും അയല്‍ വീട്ടില്‍ താമസിക്കുന്നവരും സുഹൃത്തുക്കളുമായിരുന്നു. മൃതശരീരം പുതുച്ചേരി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. ദിനേശ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തർക്കത്തിനിടെ ദിനേശ് ബാബു യുവരാജിനെ തള്ളി താഴെയിട്ടതാണ് ഇരുവരും തമ്മിലുള്ള കയ്യാങ്കളിയിലേക്ക് നീങ്ങിയത്. സംഭവത്തിെൻറ ഞെട്ടലിലാണ് ഇരുവരുടെ കുടുംബങ്ങളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.