സ്റ്റൈൽ മന്നൻ രജനികാന്ത് ചിത്രത്തിന്‍റെ റിലീസ് ദിവസങ്ങൾ ആരാധകർക്ക് എന്നും ആവേശമാണ്. പാലഭിഷേകവും ചെണ്ടമേളവുമായി വലിയ ആഘോഷപൂർവമായാണ് സൂപ്പർ സ്റ്റാറിന്‍റെ ചിത്രങ്ങളെ ആരാധകർ വരവേൽക്കാറുള്ളത്.
ഇതിൽ നിന്ന് മാറി വ്യത്യസ്ത ആഘോഷവുമായാണ് മധുരയിലെ ആരാധകർ രംഗത്തെത്തിയത്. രജനിയുടെ ആയുരാരോഗ്യത്തിനും 2.0 സിനിമയുടെ വിജയത്തിനുമായി മൺചോർ കഴിച്ചായിരുന്നു ആഘോഷം. ചോറ് നിലത്തിട്ട് വാരി കഴിക്കുന്ന ചടങ്ങാണ് മൺചോറൂണ്. ചടങ്ങിന്‍റെ ചിത്രങ്ങളും വിഡിയോയും സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം ചർച്ചയായി കഴിഞ്ഞു.
ശങ്കർ-രജനി-അക്ഷയ്കുമാർ കൂട്ടുകെട്ടിലൊരുക്കിയ ചിത്രം ഇന്നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പുലർച്ചെ നാല് മണിക്കായിരുന്നു ആദ്യ ഷോ. ലോകമെമ്പാടുമായി 10000 തിയേറ്ററുകളിലും കേരളത്തില്‍ മാത്രം 458 തിയേറ്റുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.