തമിഴകത്തിെൻറ സൂപ്പർസ്റ്റാർ രജനീകാന്തൂം മലയാളത്തിെൻറ മെഗാസ്റ്റാറും മമ്മുട്ടിയും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നുവെന്ന് വാർത്തകൾ.നവാഗതനായ മറാത്തി സംവിധായകൻ ദീപക് ഭവെയുടെ പസായദാൻ എന്ന മറാത്തി ചിത്രത്തിൽ ഇരുവരും ഒരുമിക്കാൻ സാധ്യതയുണ്ടെന്ന് മുംബൈ മിറർ റിപോർട്ട് ചെയ്യുന്നു. സിനിമാ നിർമാതാവും രാഷ്ട്രീയക്കാരനുമായ ബാലകൃഷ്ണ സുർവേയാണ് രണ്ട് സൂപ്പർതാരങ്ങളെയും ഒരുമിപ്പിക്കാനുള്ള നീക്കം നടത്തിയതെന്നാണ് റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ഫെബ്രുവരിയിൽ തുടങ്ങുമെന്നും മിറർ റിപോർട്ട് ചെയ്യുന്നുണ്ട്.
ഗോവയിൽ നടക്കുന്ന 48ാമത് െഎ.എഫ്.എഫ്.കെ യിൽ വൻ നിരൂപക പ്രശംസ നേടിയ 'ഇടക്' എന്ന മറാത്തി ചിത്രത്തിെൻറ സഹ എഴുത്തുകാരനാണ് ദീപക്. അമ്മയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ആടിനെയും കൂട്ടിയുള്ള ഒരാളുടെ യാത്രയെ കുറിച്ച് പറയുന്ന ചിത്രം അതിെൻറ കഥയിലുള്ള പ്രത്യേകത കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.
26 വർഷങ്ങൾക്ക് മുൻപ് മണിരത്നം സംവിധാനം ചെയ്ത് ദളപതിയിലാണ് ഇരുവരും ഒരുമിച്ചത്. തെന്നിന്ത്യയിൽ ദളപതി വൻഹിറ്റാവുകയും ചെയ്തിരുന്നു. കബാലി സംവിധായകനായ പാ രജ്ഞിത്ത് ഒരുക്കുന്ന രജനിയുടെ 'കാല കരികാലനിൽ' മമ്മൂട്ടി അംബേദ്കറായി വേഷമിടുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, സിനിമയുടെ അണിയറക്കാർ തന്നെ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. എന്തായാലും രണ്ടര പതിറ്റാണ്ടുകൾക്ക് ശേഷമുള്ള അതികായരുടെ ഒരുമിക്കൽ ഉണ്ടാവണമെന്നാണ് ആരാധകരുടെയും ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.