പിറന്നാൾ ദിനത്തിൽ രജനി പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന 

ചെന്നൈ: തമിഴ് സ്റ്റൈൽ മന്നൻ രജനീകാന്ത് പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന. പിറന്നാൾ ദിനമായ ഡിസംബർ 12ന് രജനിയുടെ പാർട്ടി പ്രഖ്യാപനമുണ്ടായേക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ രജനീകാന്തോ, അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങളോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. 

നേരത്തെ നടൻ കമൽഹാസനും പിറന്നാൾ ദിനത്തിൽ തന്‍റെ രാഷട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഉടൻ രാഷട്രീയ പ്രഖ്യാപനമില്ലെന്നും ജനങ്ങളുമാ‍യി കൂടുതൽ സമ്പർക്കം പുലർത്തിയതിന് ശേഷം മാത്രം പാർട്ടി പ്രഖ്യാപിക്കുമെന്നാണ് കമൽഹാസൻ അറിയിച്ചത്. 

Tags:    
News Summary - Rajinikanth May Keep Birthday Date With Politics-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.