ചെന്നൈ: രാഷ്ട്രീയ പ്രവേശത്തിനൊരുങ്ങുന്ന തമിഴ് താരം രജനികാന്താണ് ബി.ജെ.പിയുടെ കക്ഷിയാകാൻ അനുയോജ്യനെന്ന് കമൽ ഹാസൻ. താനൊരു യുക്തിവാദിയാണ്. മതവിശ്വാസം കണക്കിലെടുക്കുേമ്പാൾ രജനീകാന്താണ്, കാവി പാർട്ടിക്ക് അനുയോജ്യനായ കക്ഷിയാവുക. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കമൽഹാസൻ തെൻറ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയ പ്രവേശനം അടുത്ത പുതുവർഷത്തിന് മുമ്പ് പ്രഖ്യാപിക്കും. അതുമായി ബന്ധപ്പെട്ട് വിവിധ മേഖലയിലുള്ളവരുമായി സംസാരിക്കുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തുവരുന്നു. തമിഴ്നാട്ടിലെ രണ്ട് ദ്രാവിഡ പാർട്ടികൾക്കും എതിരെയാണ് താൻ രാഷ്ട്രീയ സഖ്യം രൂപീകരിക്കുക. ഡി.എം.കെയും എ.െഎ.എ.ഡി.എം.കെയും അഴിമതി നടത്തികൊണ്ടിരിക്കുന്നതിന് ദൃക്സാക്ഷികളാണ് തമിഴ് ജനത. തെൻറ പേരാട്ടം അഴിമതിക്കെതിരെയാണെന്നും കമൽഹാസൻ പറഞ്ഞു.
താൻ ജാതിവ്യവസ്ഥക്ക് എതിരാണ്. എന്നാൽ ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല. കമ്മ്യൂണിസ്റ്റ്കാരായ ചിലരെ ആരാധിക്കുന്നുണ്ട്. തെൻറ ഹീറോകളിൽ പലരും കമ്മ്യൂണിസ്റ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിൽ ഇതുവരെ ‘അച്ഛാ ദിൻ’ വന്നിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ കാര്യം തനിക്കറിയില്ല. എന്നാൽ നല്ല ദിനങ്ങൾ എന്നാണ് എത്തുകയെന്നും കമൽ ചോദിച്ചു.
താൻ രാജ്യത്തെ സ്നേഹിക്കുന്നുണ്ട്. എന്നാൽ അത് തുടങ്ങുന്നത് വീട്ടിൽ നിന്നും സ്വന്തം സംസ്ഥാനത്തിൽ നിന്നുമാണ്. ഇന്ത്യയിൽ വടക്കും തെക്കും തമ്മിൽ പ്രകടമായ വേർതിരിവ് ഉണ്ട്. ഡൽഹിക്ക് തമിഴ്നാടിനെ മനസിലാകണമെന്നില്ല. തിരിച്ച് തമിഴ്നാടിന് ഡൽഹിയേയും. അതുകൊണ്ടു തന്നെയാണ് തമിഴ്നാട്ടിൽ നിന്ന് ഒരു ദേശീയ പാർട്ടി ഉയർന്നുവരാത്തതുമെന്ന് കമൽ അഭിപ്രായപ്പെട്ടു.
രജനികാന്ത് നല്ല സുഹൃത്താണ്. അദ്ദേഹവുമായി നിരന്തരം സംസാരിക്കാറുണ്ട്. രാഷ്ട്രീയ പ്രവേശനം അദ്ദേഹത്തെ അറിയിച്ചിരുന്നു. രജനീകാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട്. എന്നാൽ ഇതുവരെ അങ്ങനെയൊരു പദ്ധതി ഉണ്ടായിട്ടില്ല. സംസ്ഥാനം ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുന്ന സമയത്താണ് താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. രാഷ്ട്രീയത്തിലേക്കിറങ്ങാൻ ഇതാണോ നല്ല സമയമെന്ന് ചോദിച്ചാൽ മോശം സമയമെന്നേ പറയാൻ കഴിയൂയെന്നും കമൽഹാസൻ പറഞ്ഞു.
ആം ആദ്മി പാർട്ടിയിൽ നിന്ന് നല്ലപാഠങ്ങൾ ഉൾക്കൊള്ളും. എന്നുകരുതി ആം ആദ്മിയുമായി മറ്റുതരത്തിലുള്ള ബന്ധമുണ്ടാകില്ല. കഴിവുള്ള യുവജനങ്ങളെയാണ് പാർട്ടിയിലേക്ക് കൊണ്ടുവരികയെന്നതാണ് ആം ആദ്മിയുടെ അജണ്ട. എന്നാൽ ജനങ്ങളിൽ നിന്ന് പാർട്ടിയിലേക്ക് പണമെത്തുന്നുവെന്നത് ആം ആദ്മി പാർട്ടിയുടെ മൂല്യത്തിന് ചേരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.