petta

റിലീസ് ദിനം തന്നെ പേട്ട ഇന്‍റർനെറ്റിൽ

സ്റ്റൈൽമന്നൻ രജനീകാന്തും സൂപ്പർഹിറ്റ് സംവിധായകൻ കാർത്തിക്​ സുബ്ബരാജും ഒന്നിച്ച ‘പേട്ട’ തിയേറ്ററുകളിൽ കൈയ് യടി നേടി മുന്നേറുകയാണ്. ഇന്ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകൾ ഇളക്കി മറിക്കുന്നതിനിടെ കോപ്പി ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്സാണ് ചിത്രം ഇന്‍റർനെറ്റിൽ പ്രചരിപ്പിച്ചത്.

അതേസമയം, ചിത്രം ആരാധകർ ഏറ്റെടുത്തുവെന്നാണ് റിപ്പോർട്ട്. സിനിമയുടെ ആദ്യ ഷോ കാണാൻ വലിയ താരനിരയും തിയറ്ററുകളിലെത്തിയിരുന്നു. ധനുഷ്, തൃഷ, രജനീകാന്തിന്‍റെ ഭാര്യ ലത, മറ്റ് കുടുംബാംഗങ്ങൾ എന്നിവരും പുലർച്ചെയുള്ള ഷോ കാണാൻ തിയേറ്ററുകളിലെത്തിയിരുന്നു. ചിത്രം കണ്ടതിനു ശേഷം സിനിമയിലെ ഡയലോഗിനൊപ്പം എപിക്, രജനിഫൈഡ് എന്നാണ് ധനുഷ് ട്വിറ്ററിൽ കുറിച്ചത്.

ചിത്രത്തിൽ കാളിയെന്ന കഥാപാത്രമായാണ് രജനി എത്തിയത്. സിമ്രാനാണ് ചിത്രത്തിൽ രജനിയുടെ നായിക. ഇതാദ്യമായിട്ടാണ് സിമ്രാന്‍ രജനിയുടെ നായികയാകുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. നവാസുദ്ദീന്‍ സിദ്ദീഖി, തൃഷ, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.

Tags:    
News Summary - Rajinikanth starrer Petta leaked online by Tamilrockers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.