ചെന്നൈ: വിജയ് ചിത്രം മെർസലിന് പിന്തുണയുമായി നടൻ രജനീകാന്തും രംഗത്ത്. ട്വിറ്ററിലൂടെയാണ് രജനി മെർസലിനെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചത്. പ്രാധാന്യമുള്ള വിഷയമാണ് മെർസൽ കൈകാര്യം ചെയ്തതെന്നും സിനിമയുടെ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ചിത്രത്തിനെതിരെ ബി.ജെ.പി രംഗത്തുവരികയും ചിത്രം ദേശീയ തലത്തിൽ വിവാദമാവുകയും ചെയ്തതോടെയാണ് സ്റ്റൈൽ മന്നനും അഭിപ്രായപ്രകടനവുമായി എത്തിയത്.
Important topic addressed... Well done !!! Congratulations team #Mersal
— Rajinikanth (@superstarrajini) October 22, 2017
കമല്‍ഹാസനും നേരത്തെ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വിജയിയുടെ കഥാപാത്രം ജി.എസ്.ടിയെയും വടിവേലുവിെൻറ കഥാപാത്രം ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും വിമര്‍ശിക്കുന്ന സംഭാഷണം ചിത്രത്തിലുണ്ട്. ഇൗ ദൃശ്യങ്ങള്‍ നീക്കണമെന്ന് ബി.ജെ.പി തമിഴ്നാട് ഘടകം പ്രസിഡൻറ് ഡോ. തമിഴിസൈ സൗന്ദര്‍രാജനാണ് ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നല്‍കിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ബി.ജെ.പിക്ക് വഴങ്ങി ചിത്രത്തിലെ രംഗങ്ങൾ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയതോടെ രംഗങ്ങൾ നീക്കം ചെയ്യില്ലെന്ന നിലപാടിലാണ് നിർമാതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.