ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാറും രാഷ്ട്രീയ നേതാവുമായ രജനികാന്തിെൻറ ഭാര്യ ലത രജനികാന്ത് വഞ്ചന കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ഒരു പരസ്യ കമ്പനിക്ക് നൽകാനുള്ള 6.20 കോടി രൂപ നൽകാതെ കബളിപ്പിച്ചുവെന്നാണ് കേസ്. ലതക്കെതിരെ അന്വേഷണം നടത്തണമെന്നും കുറ്റപത്രം സമർപ്പിച്ചതിനു ശേഷം വിചാരണ നേരിടണമെന്നും കോടതി നിർദ്ദേശിച്ചു.
2014ൽ രജനികാന്തും ദീപിക പദുകോണും അഭിനയിച്ച് രജനികാന്തിെൻറ മകളുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കൊച്ചടിയാൻ’ എന്ന ചിത്രത്തെ തുടർന്നാണ് തർക്കം തുടങ്ങിയത്. 125 കോടി രൂപ ബജറ്റിലുള്ള ചിത്രത്തിെൻറ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി പത്ത് കോടി രൂപ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തിരുന്നു. എന്നാൽ തിരിച്ചടവ് നിന്നതോടെ പണം നൽകിയ കമ്പനി, ലത ഡയറക്ടറായിരിക്കുന്ന മീഡിയ വൺ ഗ്ലോബൽ എൻറർടൈൻമെൻറ് ലിമിറ്റഡ് തിരിച്ചടവ് മുടക്കിയെന്നും 6.2കോടി രൂപ ബാക്കിയാണെന്നും കാണിച്ച് കോടതിയെ സമീപിക്കുകയായിരുന്നു.
പത്തു കോടിക്കു പുറമെ 1.2കോടി രൂപ സുനിശ്ചിത ലാഭമായി നൽകാമെന്ന് ലത രജനികാന്തിെൻറ കമ്പനി പണം നൽകിയ സ്ഥാപനത്തിന് ഉറപ്പു നൽകിയിരുന്നു. എന്നാൽ കേസ് വഞ്ചന കുറ്റമല്ലെന്നും കരാർ ലംഘനം മാത്രമാണെന്നും ചൂണ്ടിക്കാട്ടി കർണാടക ഹൈകോടതി ലതക്കെതിരായ നിയമനടപടികൾ റദ്ദാക്കി. എന്നാൽ ൈഹകോടതിക്ക് പരാതി ആരംഭഘട്ടത്തിൽ തന്നെ റദ്ദാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഇൗ വിധി സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.
നൽകാനുള്ള പണം ലത രജനികാന്ത് മൂന്നു മാസത്തിനകം നൽകണമെന്ന് ഫെബ്രുവരിയിൽ കോടതി വിധിച്ചു. തുക ഉടനെ നൽകാമെന്ന് ലത കോടതിക്ക് ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ പണം തിരിച്ചടക്കുന്നതിൽ ലത വീഴ്ച വരുത്തിയതോടെ പണം നൽകിയില്ലെങ്കിൽ വിചാരണ നേരിടാൻ തയ്യാറായിക്കൊള്ളാൻ സുപ്രീം കോടതി ലതക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.