യന്തിരൻ ടീം മാധ്യമപ്രവർത്തകരെ ആക്രമിച്ചു; ശങ്കർ മാപ്പു പറഞ്ഞു

ശങ്കർ ചിത്രം യന്തിരൻ 2വിന്റെ സെറ്റിൽ വെച്ച് മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ സംവിധായകൻ ശങ്കർ മാപ്പു പറഞ്ഞു. ആക്രമണത്തെ തുടർന്ന് മാധ്യമപ്രവർത്തകർ സെറ്റിൽ പ്രതിഷേധം നടത്തുകയും ഷൂട്ടിങ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ശങ്കറിന്‍റെ സഹായികളെ പൊലീസ് അറസ്റ്റ് ചെയ്തു. വാർത്താ സമ്മേളനം നടത്തിയാണ് ശങ്കർ ക്ഷമാപണം നടത്തിയത്. 

പൊതു നിരത്തിൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഷൂട്ടിങ് നടത്തുന്നത് മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തതാണ് മാധ്യമപ്രവർത്തകരെ അക്രമിക്കാൻ കാരണം. അണിയറപ്രവർത്തകർ മോശം വാക്കുകള്‍ ഉപയോഗിക്കുകയും ബൗൺസർമാരെ ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Tags:    
News Summary - Rajinikanth’s 2.0 crew attacks two journalists on film sets, director Shankar apologises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.