ചെന്നൈ: കർണാടകയിൽ ഗവർണർ വാജുഭായിവാലയുടെ നടപടികൾ ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്ന് തമിഴ് സൂപ്പർതാരം രജനീകാന്ത്. സഭയിൽ വിശ്വാസം തെളിയിക്കാൻ ഗവർണർ യെദിയൂരപ്പക്ക് 15 ദിവസം നൽകിയത് ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. എന്നാൽ, നിർണായക വിധിയിലുടെ സുപ്രീംകോടതി ജനാധിപത്യത്തിെൻറ അന്തസത്ത ഉയർത്തിപിടിച്ചുവെന്നും രജനി വ്യക്തമാക്കി.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുേമ്പാൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കും. ആരുമായും സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും രജനി വ്യക്തമാക്കി.
രാഷ്ട്രീയപാർട്ടിയുമായി തമിഴ്നാട്ടിൽ മുന്നോട്ട് പോകുന്ന രജനി ബി.ജെ.പി പാളയത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രജനിയെ മുൻനിർത്തി അമിത് ഷായും മോദിയും തമിഴ്നാട്ടിൽ തന്ത്രങ്ങൾ മെനയുകയാണെന്നും വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയെ തള്ളി രജനി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.