ചെന്നൈ: തീവ്ര ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകളും അക്രമപ്രവർത്തനങ്ങളുടെ ഭാഗമാവുന്നുണ്ടെന്ന് നടൻ കമൽഹാസൻ. ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾ മുമ്പ് അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ അവരും അക്രമത്തിെൻറ ഭാഗമാവുന്നുവെന്ന് കമൽഹാസൻ പറഞ്ഞു. പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം വൈകാതെ നടത്തുമെന്ന വാർത്തകൾക്കിടെയാണ് തീവ്രഹിന്ദുത്വവാദികളെ വിമർശിച്ച് കമൽഹാസൻ രംഗത്തെത്തിയിരിക്കുന്നത്.
തീവ്രഹിന്ദുത്വവാദികൾ തമിഴ്സംസ്കാരത്തെ നശിപ്പിക്കുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയെൻറ ചോദ്യത്തോട് പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തമിഴ് മാസികയിൽ തെൻറ കോളത്തിലാണ് ഹിന്ദുത്വ ശക്തികളെ രൂക്ഷമായി വിമർശിച്ച് കമൽഹാസൻ രംഗത്തെത്തിയിരിക്കുന്നത്.
കമൽഹാസൻ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നവംബർ ഏഴിന് നടത്തുമെന്നാണ് പ്രതീക്ഷക്കുന്നത്. നവംബർ ഏഴിനാണ് കമൽഹാസെൻറ ജന്മദിനം. ജന്മദിനത്തോട് അനുബന്ധിച്ച വലിയ പ്രഖ്യാപനത്തിന് ഒരുങ്ങിയിരിക്കാൻ കമൽ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.