ചെന്നൈ: തമിഴ് സൂപ്പർ താരം സൂര്യയും സംവിധായകൻ കെ.വി. ആനന്ദും നാലാമതും ഒരുമിക്കുന്നു. കെ.വി. ആനന്ദ് സംവിധാനം ചെയ്ത് 2019 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ‘കാപ്പാൻ’ ആണ് സൂര്യയുടേതായി അവസാനം പുറത്തിയ സിനിമ. സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് ശേഷം 2009ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രം അയൻെറ രണ്ടാം ഭാഗത്തിനായാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
സൂര്യയോടൊപ്പം പ്രഭുവും തമന്നയും പ്രധാന റോളിലെത്തിയ അയൻ ബോക്സ് ഓഫീസിൽ 80 കോടിയിലധികം വാരിയിരുന്നു. 2021ൻെറ തുടക്കത്തിൽ പുതിയ ചിത്രം റിലീസിനെത്തിക്കാനാണ് നീക്കം. കോവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം പുതിയ ചിത്രത്തിൻെറ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണറിയുന്നത്.
വെട്രിമാരൻെറ ‘വാടി വാസൽ’ എന്ന് പേരിട്ട ചിത്രത്തിനായി സൂര്യ കരാറൊപ്പിട്ടിട്ടുണ്ട്. സംവിധായകൻ ഹരിയുടെ ആക്ഷൻ ചിത്രത്തിലാണ് ലോക്ഡൗണിന് ശേഷം സൂര്യ അഭിനയിക്കാനിരിക്കുന്നത്. 2012ൽ പുറത്തിറങ്ങിയ ‘മാട്രാൻ’ ആണ് സൂര്യയെ നായകനാക്കി കെ.വി. ആനന്ദ് ഒരുക്കിയ മുന്നാമത്തെ ചിത്രം.
സൂര്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘സൂരറൈ പോട്രു’ മേയിൽ റിലീസ് ചെയ്യാനിരുന്നതായിരുന്നു. എയർ ഡെക്കാൻ സ്ഥാപകൻ ജി.ആർ. ഗോപിനാഥിൻെറ ജീവിഥകഥയെ ആസ്പദമാക്കിയൊരുക്കിയ ചിത്രം സുധ കൊങ്ങരയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.