തൃശൂർ: ‘സർക്കാർ’ എന്ന തമിഴ് സിനിമയുടെ പോസ്റ്ററിൽ പുകവലിക്കുന്ന നടൻ വിജയ്യുടെ പോസ്റ്റർ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചതിനെതിരെ ആരോഗ്യ വകുപ്പ് കേസെടുത്തു. നടൻ വിജയ്, സിനിമയുടെ നിർമാതാവ്, വിതരണക്കാർ, പോസ്റ്റർ പ്രദർശിപ്പിച്ച തൃശൂർ രാംദാസ് തിയറ്റർ എന്നിവർക്കെതിെര കേന്ദ്ര പുകയില നിയന്ത്രണ നിയമ പ്രകാരമാണ് കേസെടുത്തത്.
പോസ്റ്ററിൽ വിജയ് പുകവലിക്കുന്ന രംഗങ്ങളുണ്ട്. വലിയ ആരാധകരുള്ള നടനാണ് വിജയ്. അതിനാൽ ആരാധകർക്കും പുകവലി പ്രചോദനമാവുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ജില്ല ആരോഗ്യ വകുപ്പിന് ലഭിച്ചതിനെ തുടർന്ന് ഡി.എം.ഒ ഡോ. കെ.ജെ. റീന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിയറ്ററുകളിൽ നടത്തിയ പരിശോധനയിൽ പുകവലി പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ കണ്ടെടുത്തു. തുടർന്നാണ് കേസെടുത്തത്. കണ്ടെടുത്ത പോസ്റ്ററുകൾ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
2003ലെ കേന്ദ്ര നിയമപ്രകാരം പുകയില പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ പൊതുസ്ഥലങ്ങളിൽ പതിക്കാൻ പാടില്ല. സിനിമയിൽ ഇത്തരം ഭാഗം നിയന്ത്രണത്തിന് വിധേയമായി കാണിക്കാം. പുകവലി േപ്രാത്സാഹിപ്പിക്കുന്നതിനെതിരെ 2012ൽ നിയമം കർശനമാക്കി. രണ്ടു വർഷംവരെ തടവും 1,000 രൂപ പിഴ ഇൗടാക്കാവുന്നതുമായ ക്രിമിനൽ കുറ്റമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.