തെന്നിന്ത്യൻ നായിക ശ്രിയ ശരൺ വിവാഹിതയായെന്ന്​

ന്യൂഡൽഹി: തെന്നിന്ത്യൻ നടി ശ്രിയ ശരൺ വിവാഹിതയായെന്ന്​ റിപ്പോർട്ട്​. സുഹൃത്തും റഷ്യൻ ടെന്നീസ്​ താരവുമായ ആന്ദ്ര ​കൊഷ്​ചീവിനെയാണ്​ ശ്രിയ വിവാഹം ചെയ്​തത്​. ഇൗ മാസം 12ന്​ മുംബൈയിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്​ പ​​െങ്കടുത്തത്​. 

സിനിമരംഗത്ത്​ നിന്ന്​ മനോജ്​ ബാജ്​പേയിയും ഭാര്യ ഷബാനയും മാത്രമാണ്​ ചടങ്ങിൽ പ​െങ്കടുത്തത്​. വിവാഹത്തിന്​ തലേ ദിവസം സ്വകാര്യമായി ചടങ്ങുകൾ നടന്നു. അതേ സമയം, വിവാഹ വാർത്ത സംബന്ധിച്ച്​ ശ്രിയ ശരണി​​​​​െൻറ കുടുംബം പ്രതികരിച്ചിട്ടില്ല. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെങ്കിലും കാമറ കണ്ണുകൾക്ക്​ പിടികൊടുത്തിരുന്നില്ല.

2001ൽ തെലുങ്ക്​ ചിത്രം ഇഷ്​ടത്തിലുടെയാണ്​ ശ്രിയ സിനിമരംഗത്തേക്ക്​ ചുവടുവെക്കുന്നത്​. രണ്ട്​ വർഷത്തിന്​ ശേഷം ബോളിവുഡിലും അര​േങ്ങറ്റം നടത്തി. തമിഴ്​, തെലുങ്ക്​, ഹിന്ദി, മലയാളം ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്​. 2015ൽ പുറത്തിറങ്ങിയ ദൃശ്യമാണ്​ അവസാന ബോളിവുഡ്​ ചിത്രം.

Tags:    
News Summary - Shriya Saran ties knot with Russian boyfriend Andrei Koscheev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.