400 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന തമിഴ് ചിത്രമായ 'സംഗമിത്ര'യിൽ നിന്ന് ശ്രുതി ഹാസൻ പുറത്ത്. സിനിമയുടെ നിർമാതാക്കളായ ശ്രീ തെൻട്രൽ ഫിലിംസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ കൊണ്ട് ശ്രുതിയെ ഒഴിവാക്കുന്നുവെന്നാണ് തെൻട്രൽ ഫിലിംസ് ട്വിറ്ററിൽ കുറിച്ചത്.
Due to unavoidable circumstances, we are unable to proceed working with Shruti Haasan in Sangamithra.
— Sri Thenandal Films (@ThenandalFilms) May 29, 2017
ബാഹുബലിയെ പോലെ രണ്ട് ഭാഗങ്ങളില്‍ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ കഥാപാത്രമായി നിശ്ചയിച്ചിരുന്നത് ശ്രുതി ഹാസനെയായിരുന്നു. കാന്‍സ് ചലച്ചിത്രോത്സവത്തില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. സംവിധായകൻ സുന്ദര്‍ സി , എ.ആർ റഹ്മാൻ, സാബു സിറിൽ നായിക ശ്രുതി, ആര്യ, ജയം രവി ഉൾപ്പടെയുള്ളവർ കാനിലെത്തുകയും ചെയ്തിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകര്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തില്‍ ജയം രവി, ആര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.