സൂര്യയുടെ പുതിയ ചിത്രമാണ് 'തന്നാ സേർന്ത കൂട്ടം. ചിത്രത്തിന്‍റെ ടീസർ ജുലൈ 23 ന് പുറത്തിറങ്ങും. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യ കിടിലൻ ഗെറ്റപ്പിലാണ് എത്തുന്നത്. കോമഡിയും ആക്ഷനും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. കീർത്തി സുരേഷാണ് നായിക.
ബാഹുബലിയിലെ ശിവഗാമിയായി തിളങ്ങിയ രമ്യാ കൃഷ്ണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സയൻസ് ഫിക്ഷൻ ചിത്രമായ 24 ന്റെ പരാജയത്തിനുശേഷം കാണികളും നടൻ സൂര്യയും പ്രതീക്ഷയർപ്പിക്കുന്ന ചിത്രമാണിത്. ആഗസ്റ്റിൽ ചിത്രം തിയേറ്ററുകളിലെത്തും.
അതേസമയം, നീരജ് പാണ്ഡെ സംവിധാനം ചെയ്ത 'സ്പെഷ്യൽ 26'ന്‍റെ പകർപ്പാണ് ചിത്രമെന്ന ആപരോപണങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.