തമിഴ്​ യുവനടൻ സേതുരാമൻ അന്തരിച്ചു

ചെന്നൈ: തമിഴ്​ യുവനടനും ഡോക്ടറുമായ സേതുരാമൻ (36) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ വ്യാഴാഴ്​ച രാത്രിയായിരുന്നു അന്ത്യം. ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമൻ 2013 ൽ പുറത്തിറങ്ങിയ ‘കണ്ണ ലഡ്ഡു തിന്ന ആസയ’ എന്ന സന്താനം ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വാലിബ രാജ, സക്ക പോഡു രാജ, 50/50 തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് താരങ്ങളുമായി സുഹൃദ് ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് സേതുരാമൻ. ഇദ്ദേഹത്തി​​െൻറ മരണത്തിൽ തമിഴ്​താരങ്ങൾ അനുശോചനം രേഖപ്പെടുത്തി.
ഭാര്യ യുമയാൽ. ഒരു വയസുള്ള മകളുണ്ട്​.

Tags:    
News Summary - Tamil actor Sethuraman dies at 36 in Chennai - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.