മെർസലിലെ രംഗങ്ങൾ നീക്കം നീക്കേണ്ടതില്ലെന്ന്​​ പാ രഞ്​ജിത്ത്​

വിജയ്​ ചിത്രമായ മെർസലിലെ വിവാദ രംഗങ്ങൾ നീക്കം ചെ​യ്യേണ്ടതില്ലെന്ന്​ കബാലി സംവിധായകൻ പാ രഞ്​ജിത്ത്​. മെർസലിലെ രംഗങ്ങൾ നീക്കം ചെയ്യേണ്ടതില്ല. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്​ ആ രംഗങ്ങളിൽ. പ്രേക്ഷകരിൽ നിന്ന്​ നല്ല പിന്തുണയാണ്​ രംഗങ്ങൾക്ക്​ ലഭിക്കുന്നതെന്നും പാ രഞ്​ജിത്ത്​ പറഞ്ഞു.

ജി.എസ്​.ടി​യേയും ഡിജിറ്റൽ ഇന്ത്യയെയും കളിയാക്കുന്ന രംഗങ്ങളാണ്​ മെർസലിൽ വിവാദമായത്​. ബി.ജെ.പി തമിഴ്​നാട്​ സംസ്ഥാന പ്രസിഡൻറ്​ തമിളിസൈ സൌന്ദർരാജാണ്​ സിനിമക്കെതിരെ ആദ്യം രംഗത്തെത്തിയത്​. ജി.എസ്​.ടിയും ഡിജിറ്റൽ ഇന്ത്യയും സംബന്ധിച്ച്​ ജനങ്ങളിൽ തെറ്റായ ധാരണയുണ്ടാക്കാനാണ്​ സിനിമയിലൂടെ വിജയ്​ ശ്രമിച്ചതെന്നും ഇത്​ രാഷ്​ട്രീയ നീക്കമാണെന്നുമാണ്​ ബി.ജെ.പിയുടെ ആരോപണം.

Tags:    
News Summary - Tamil filim director pa ranjith opinion about mersal-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.