ചെന്നൈ: ഒമ്പതു വര്‍ഷത്തിനു ശേഷം തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളത്തിന് അഭിമാന നേട്ടം. 2009 മുതല്‍ 2014 വരെയുള്ള ആറു വര്‍ഷത്തെ പുരസ്കാരങ്ങള്‍ ഒന്നിച്ചു പ്രഖ്യാപിക്കുകയായിരുന്നു. ഈ കാലയളവില്‍ മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ട ആറിൽ നാലുപേരും മലയാളികളാണ്.
അമലപോള്‍ (2010), ഇനിയ (2011), ലക്ഷ്മി മേനോന് (2012), നയന്‍താര (2013) എന്നിവരാണ് പുരസ്കാരം ലഭിച്ച മലയാളി നടികൾ. 2009ലെ മികച്ച നടിയായി പത്മപ്രിയ (പൊക്കിഷം) തെരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ ആര്യക്ക് 2013ലെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.
‘മൈന’യിലെ അഭിനയത്തിനാണ് അമല പോളിനെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അര്‍ഹയാക്കിയത്. വാഗൈ സൂട വാ എന്ന ചിത്രം ഇനിയക്കും കുംകി, സുന്ദരപാണ്ഡ്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയം ലക്ഷ്മി മേനോനും രാജാറാണി എന്ന ചിത്രം നയന്‍താരക്കും പുരസ്കാരം നേടിക്കൊടുത്തു.
രാജാ റാണിയിലെ അഭിനയമാണ് ആര്യയെ മികച്ച നടനാക്കിയത്. കാവ്യതലവൻ എന്ന സിനിമയിലൂടെ യുവതാരം പൃഥ്വിരാജ് മികച്ച വില്ലനായി. നസ്റിയ നസീം, ശ്വേതാ മോഹൻ, ഗായിക ഉത്തര ഉണ്ണികൃഷ്ണൻ, പട്ടണം റഷീദ്, സന്തോഷ് ശിവൻ എന്നിവരും അവാർഡുകൾക്ക് അർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.