ചെന്നൈ: ജനജീവിതം ദുരിതമായ ചെന്നെ എന്നോറിൽ നടൻ കമൽഹാസൻ സന്ദർശനം നടത്തി. കടലിലേക്ക് സമീപത്തെ ബഹുരാഷ്ട്ര കമ്പനികൾ രാസ മാലിന്യങ്ങൾ തള്ളുന്നതിലൂടെ എന്നോറിൽ ജനങ്ങൾ കടുത്ത ദുരിതം നേരിടുകയാണ്. എന്നോറിലെ ജനങ്ങളുമായി സംസാരിച്ച അദ്ദേഹം ബഹുരാഷ്ട്ര കുത്തകകളെ വിലക്കാതിരിക്കുന്നതും വിഷയത്തിൽ ഇടപെടാതിരിക്കുന്നതും ബി.ജെ.പി യുടെ രാഷ്ട്രീയ തന്ത്രങ്ങളാണെന്നും ചെന്നൈയുടെ സാമ്പത്തിക സ്ഥിതിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും പറഞ്ഞു.
Tamil Nadu: Kamal Haasan visited Ennore Creek,interacted with locals pic.twitter.com/ltVRDZAAO2
— ANI (@ANI) October 28, 2017
തമിഴ്നാട്ടിലെ സാമൂഹ്യ– പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഇടപെട്ട് പ്രഖ്യാപിക്കാനിരിക്കുന്ന തെൻറ രാഷ്ട്രീയ പാർട്ടിക്ക് ജനങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കമൽ ഹാസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.