ചെന്നൈ: ഫേസ്ബുക്ക് മെസഞ്ചറിലൂടെയുള്ള ചാറ്റിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന് തമിഴ്നാട്ടിൽ ഒരാൾ അറസ്റ്റിൽ. വിജയ് ആരാധകനായ വിരുദനഗർ സ്വദേശിയായ എസ്. തിരുമുരുകനാണ് അറസ്റ്റിലായത്. ചാറ്റിെൻറ സ്ക്രീൻഷോട്ട് ഉൾപ്പടെയുള്ള തെളിവുകളുമായി ബി.ജെ.പി ജില്ലാ സെക്രട്ടറി മാരിമുത്തു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കോടതിയിൽ ഹാജരാക്കിയ തിരുമുരുകനെ 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വിജയ് സിനിമയായ മെർസലുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ ബി.ജെ.പിയെ പിന്തുണക്കുന്ന സന്ദേശം ഫേസ്ബുക്ക് മെസഞ്ചറിലൂടെ ജില്ലാ സെക്രട്ടറി മാരിമുത്തു തിരുമുരുകന് കൈമാറിയിരുന്നു. വിജയ് ആരാധകനായ തിരുമുരുകൻ ഇതിന് മറുപടി നൽകുേമ്പാൾ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്നാണ് ആരോപണം.
സിനിമതാരം വിജയിനെ മാന്യമായ രീതിയിലാണ് താൻ വിമർശിച്ചത്. എന്നാൽ വളരെ മോശമായ കമൻറാണ് തിരുമുരുകൻ മോദിയെ കുറിച്ച് പറഞ്ഞത്. തിരുമുരുകെൻറ പ്രസ്താവന പങ്കുവെക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മാരിമുത്തു വ്യക്തമാക്കി. വിമർശനങ്ങളെ ബി.ജെ.പി സ്വാഗതം ചെയ്യുന്നു. എന്നാൽ അധിക്ഷേപത്തെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് പാർട്ടിയുടെ തമിഴ്നാട് സംസ്ഥാന ഘടകം വക്താവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.