ചെന്നൈ: ജൂലൈ 3 മുതൽ തമിഴ്നാട്ടിലെ തിയേറ്റർ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. വെള്ളിയാഴ്ച മുതൽ തിയേറ്ററുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന പ്രസിഡൻറ് അഭിരാമി രാമനാഥൻ വ്യക്തമാക്കി.
ജി.എസ്.ടി സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട്ടിലെ തിയേറ്റർ ഉടമകൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. വിഷയം ചർച്ച െചയ്യുന്നതിനായി തിയേറ്റർ ഉടമകളെയും സർക്കാർ പ്രതിനിധികളെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാമെന്ന സർക്കാർ ഉറപ്പിലാണ് സമരം പിൻവലിച്ചത്.
ചരക്ക് സേവന നികുതി നിലവിൽ വന്നതിെൻറ പശ്ചാത്തലത്തിൽ തിയേറ്ററുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചുമത്തിയിരുന്ന നികുതി പിൻവലിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ജി.എസ്.ടിയിൽ തിയേറ്ററുകൾക്ക് 28 ശതമാനമ നികുതിയാണ് ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.